കല്ലേറ്റുംകര : കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ ചലഞ്ചിന്റെ ഭാഗമായി ആളൂർ പോലീസ് സ്റ്റേഷനിൽ ഹാൻഡ് വാഷിംഗ് കോർണർ സജ്ജീകരിച്ചു. സ്റ്റെറിലൈസറും, ഹാൻഡ് വാഷും പോലീസ് സ്റ്റേഷനോട് ചേർന്ന് സ്ഥാപിച്ചു. എസ് ഐ കെ.എസ്. സുശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ഇവിടെ വരുന്ന പൊതുജനങ്ങൾക്കും സ്റ്റേഷനിലെ ജീവനക്കാർക്കും കൊറോണ വ്യാപനം തടയുന്നതിന്ന് വേണ്ട ബോധവത്കരണത്തിന് പോസ്റ്ററും പതിച്ചു.
Day: March 18, 2020
പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷക്കായി കാറളം ഹൈസ്ക്കൂളിന് മുമ്പിൽ ഹാൻഡ് വാഷിംഗ് കോർണർ സ്ഥാപിച്ച് എ.ഐ.വൈ.എഫ്
കാറളം : കൊറോണ പടർന്ന് പിടിക്കാൻ സാധ്യതയുള്ള നാളുകളിൽ പരീക്ഷക്ക് സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് കാറളം ഹൈസ്ക്കൂളിന് മുമ്പിൽ എ.ഐ.വൈ.എഫ് കാറളം മേഖല കമ്മിറ്റിയുടെ ബ്രേക്ക് ദി ചെയിൻ ഹാൻഡ് വാഷിംഗ് കോർണർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഷാഹിൽ, പ്രസിഡന്റ് യദുകൃഷ്ണൻ, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി.
ഹോം ക്വാറൻൈറൻ സമൂഹത്തിന് വേണ്ടിയാണ്
കോവിഡ് 19 വൈറസ് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരിലും രോഗിയുമായി സമ്പർക്കമുണ്ടായവരിലും രോഗബാധ ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പ് ഹോം ക്വാറൻൈറൻ നിർബന്ധമാക്കിയിരിക്കുന്നത്. പ്രസ്തുത സാഹചര്യം അനുസരിച്ച് ഹോം ക്വാറൻൈറൻ 28 ദിവസമോ 14 ദിവസമോ ആയിരിക്കും. ഇത് എത്രവേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കും. ഏതായാലും ഇത്രയും കാലം അവർ വീടുകളിൽ തന്നെ കഴിച്ചുകൂട്ടി തങ്ങൾക്കും മറ്റുള്ളവർക്കും അണുബാധ ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കുക. തങ്ങൾ വീട്ടിലുള്ള വിവരം ആദ്യമേ
ഒരു ലിറ്റർ കുപ്പി വെള്ളത്തിന് 13 രൂപ: വിജ്ഞാപനമായി
സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയിൽ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മാർച്ച് 17 മുതൽ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയിൽ കൂടുതൽ വിലയ്ക്ക് കുപ്പിവെള്ളം വിൽക്കാൻ പാടില്ല. ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർമാരെയും താലൂക്ക് സപ്ലൈ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പി വെള്ളത്തെ കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമത്തിന്റെ മൂന്നാം
കോവിട് 19 : ശ്രീനാരായണ യുവജന സമിതി ലൈബ്രറി & റീഡിംഗ് റൂം അടച്ചു
പടിയൂരിൽ പേവിഷബാധയേറ്റ് പശു ചത്തു, ക്ഷീരകർഷകർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
പടിയൂർ : പടിയൂർ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന അരുംബുള്ളി തിലകരാജന്റെ പശു പേവിഷബാധയേറ്റ് ബുധനാഴ്ച ചത്തതിനെ തുടർന്നു ക്ഷീര കർഷകരും നാട്ടുകാരും വേണ്ട ജാഗ്രത കൈക്കൊള്ളണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പടിയൂർ വെറ്റിനറി സർജൻ ഡോക്ടർ ടിറ്റ്സൺ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ കെ എസ് പ്രശോദിതൻ, മധു സി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിഎസ് സുധൻ വാർഡ് മെമ്പർ കെ പി കണ്ണൻ എന്നിവരും
കോവിഡ്19 പ്രതിരോധം : വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് വൈദ്യുതിതടസ്സം ഉണ്ടാകില്ല
കോവിഡ് സുരക്ഷാ ശക്തം : ഇരിങ്ങാലക്കുടയിലെയും സൂപ്പർ മാർക്കറ്റുകളിൽ പ്രവേശനം തെര്‍മല്‍ സ്കാനിങ്ങിലൂടെ മാത്രം
ഇൻഫ്രാ റെഡ് തെര്‍മല്‍ സ്കാനിങ്ങിലൂടെ മാത്രമേ ഇരിങ്ങാലക്കുടയിലെ സൂപ്പർമാർക്കറ്റുകളിൽ ഉപപോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നുള്ളു ഇരിങ്ങാലക്കുട : കൊറോണ വൈറസ് സുരക്ഷയുടെ പശ്ചാത്തലത്തില്‍ തെര്‍മല്‍ സ്കാനര്‍ അടക്കമുള്ള സംവിധാനങ്ങളാണ് വൻകിട പട്ടണങ്ങളിലെപോലെ ഇരിങ്ങാലക്കുടയിലെയും സൂപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. ഇൻഫ്രാ റെഡ് തെര്‍മല്‍ സ്കാനിങ്ങിലൂടെ മാത്രമേ ഉപപോക്താക്കളെ അകത്തേക്ക് കടത്തിവിടുന്നുള്ളു. ശരീരത്തിന്റെ ഊഷ്മാവും പനിയും അളക്കുന്നതിനുള്ള ഉപകരണമാണ് തെര്‍മല്‍ സ്കാനര്‍. കോവിഡ് ലക്ഷണമുള്ളവരെ തിരിച്ചറിയാനാണിത്. ഇതിനുപുറമെ ട്രോളികൾ ഓരോ മണിക്കൂർ