ഇരിങ്ങാലക്കുട : കൊറോണ പ്രതിരോധിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചിട്ടുളള സാഹചര്യത്തിൽ മാർച്ച് മാസത്തിൽ ഉത്സവം ആഘോഷിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴേടങ്ങളായ ഇരിങ്ങാലക്കുട അയ്യങ്കാവ് ഭഗവതി ക്ഷേത്രം (മാർച്ച് 11,12,13,14) പോട്ട പാമ്പാന്‍പോട്ട ശിവ ക്ഷേത്രം (മാർച്ച് 23,24,25) കാരപ്പറ്റ ശിവക്ഷേത്രം( മാർച്ച് 25,26,27) എന്നിവിടങ്ങളിലെ ഉത്സവങ്ങൾ ആചാരങ്ങളും ചടങ്ങുകളുമായി ഒതുക്കി നിർത്തുവാനും ക്ഷേത്രത്തിൽ നടത്താനിരുന്ന കലാപരിപാടികൾ, പ്രസാദഊട്ട് , ദീപലങ്കാരം എന്നിവ നിർത്തലാക്കി എന്ന അറിയിക്കുന്നു. അതുപോലെ
Day: March 12, 2020
കോവിഡ് 19: GOK Direct മൊബൈൽ ആപ്പിലൂടെ യാഥാർത്ഥ്യം ജനങ്ങളിലേക്ക് നേരിട്ട്, ടെക്സ്റ്റ് മെസേജ് അലർട്ട് സംവിധാനത്തിലൂടെ സാധാരണ ഫോണിലും വിവരം ലഭിക്കും
കോവിഡ് 19 നെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ജനങ്ങളിലേക്ക് ഇനി നേരിട്ടെത്തും. ഇതിനായി ജിഒകെ ഡയറക്ട് (GOK Direct) മൊബൈൽ ആപ്പ് സർക്കാർ തയ്യാറാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് 19നെ നേരിടുന്നതിന്റെ ഭാഗമായാണ് മൊബൈൽ ആപ്പ് പി. ആർ. ഡി തയ്യാറാക്കിയത്. കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാർത്തകൾ പ്രചരിക്കുകയും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങൾ എത്തിക്കുന്നതിന് മൊബൈൽ ആപ്പ് രൂപകൽപന ചെയ്തത്. നിരീക്ഷണത്തിൽ കഴിയുന്നവർ,
ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷന്റെ 14-ാം തിയ്യതിയിലെ പൂർവവിദ്യാർഥി സംഗമം മാറ്റിവച്ചു
ബദൽ സൗകര്യമൊരുക്കി ജില്ലാഭരണകൂടം കോവിഡ് 19: തൽക്കാലം ഓഫീസുകൾ കയറണ്ട; അപേക്ഷകൾ വാട്സ് ആപ്പിലൂടെ നൽകാം
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പരസ്പര സമ്പർക്കം പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയിരിക്കേ, പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനം തടസ്സപ്പെടാതിരിക്കാൻ ബദൽ സൗകര്യമൊരുക്കുകയാണ് ജില്ലാ ഭരണകൂടം. വിവിധ ആവശ്യങ്ങൾക്ക് ജില്ലാ കളക്ടറേയും റവന്യൂ ഉദ്യോഗസ്ഥരേയും സമീപിക്കേണ്ടിവരുന്നവർക്ക് അത്തരം ആവശ്യങ്ങൾ ഉന്നയിക്കാനും പരാതികൾ സമർപ്പിക്കാനും നേരിട്ട് ഓഫീസുകൾ കയറേണ്ടതില്ല. പകരം, പ്രത്യേകമായി സജ്ജമാക്കുന്ന വാട്സ് ആപ്പ് നമ്പറുകളിലേക്കോ ഇ-മെയിൽ വിലാസത്തിലേക്കോ തങ്ങളുടെ ആവശ്യങ്ങളും പരാതികളും സന്ദേശമായി അയ്ക്കുന്നതിന് ജില്ലാ ഭരണകൂടം സൗകര്യമേർപ്പെടുത്തി. കോവിഡ് ഭീതി
കോവിഡ് 19 : ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ ആരംഭിച്ച് ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരുടെ രക്തസാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് മടങ്ങുന്നവരോട് ജില്ലാതല കൊറോണ സെല്ലുമായും ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെടാനാണ് നിർദ്ദേശം നൽകുന്നത്. താലൂക്ക് ആശുപത്രിയിൽ പേ വാർഡുകൾ എല്ലാം ഐസോലേഷൻ വാർഡുകളായി സജ്ജീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഡയാലിസിസ് യൂണിറ്റിന് വേണ്ടിയുള്ള കെട്ടിടനിർമാണത്തിന്റെ
കൊറോണ : റേഷന്‍ കടയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരുമായി 31നകം എത്തണം
ഇരിങ്ങാലക്കുട : സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളതിനാല് വൈറസിന്റെ വ്യാപനത്തിനു കാരണമായേക്കാവുന്ന ബയോമെട്രിക് ഒതെന്റിക്കേഷന് മുഖേന ഇ - പോസ് മെഷീനിലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ മാര്‍ച്ച് മാസത്തേയ്ക്ക് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ വണ്‍ ടൈം പാസ്വേര്ഡ് മുഖേന വാങ്ങുന്നതിനായി കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മൊബൈല്‍ നമ്പരുമായി റേഷന്‍ കടയില്‍ മാര്‍ച്ച് 31നകം എത്തണമെന്ന് ജില്ലാ സപ്ലൈ
സംവാദങ്ങളും സംവിധായകരുടെ സാന്നിധ്യവും നിറഞ്ഞ സദസ്സുമായി രണ്ടാമത് അന്തർദേശീയ ചലച്ചിത്രമേളയ്ക്ക് സമാപനം
ഇരിങ്ങാലക്കുട : സംവാദങ്ങളും സംവിധായകരുടെ സാന്നിധ്യവും നിറഞ്ഞ സദസ്സുമായി തൃശൂർ ചലച്ചിത്രകേന്ദ്രത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയ്ക്ക് സമാപനം. മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി വിവിധ ഭാഷകളിൽ നിന്നുള്ള പന്ത്രണ്ട് ചിത്രങ്ങളാണ് നാല് ദിവസങ്ങളായി പ്രദർശിപ്പിച്ചത് . കഥ @ 8 ന്റെ സംവിധായക ശിൽപ്പ കൃഷ്ണ ശ്ലുക, മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി, വിശുദ്ധ രാത്രികൾ എന്നിവയുടെ സംവിധായകരായ സജിൻ ബാബു,
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ആശുപത്രിയിൽ ലോകവൃക്കദിനം ആചരിച്ചു
പുല്ലൂർ : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ആശുപത്രിയിൽ ലോകവൃക്കദിനം സൗജന്യ ഡയാലിസിസ് നൽകികൊണ്ട് ആചരിച്ചു. 'എല്ലായിടത്തും എല്ലാവര്ക്കും വൃക്ക ആരോഗ്യം' എന്ന ഈ വർഷത്തെ വൃക്കദിന തീമിനെ ആസ്പദമാക്കി സ്നേഹോദയ നഴ്സിംഗ് വിദ്യാർത്ഥികൾ സ്കിറ്റ് അവതരിപ്പിച്ചു സന്ദേശം നൽകി. ലോക വൃക്ക ദിനത്തിലെ എല്ലാ ഡയാലിസിസുകളും സൗജന്യമായിരിക്കുമെന്നു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി അറിയിച്ചു. ഹോസ്പിറ്റലിൽ ഡയാലിസിസിനായി വരുന്ന രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള ഹോസ്പിറ്റലിന്റെ പ്രവർത്തന മേഖലകളെ
ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷന് മാര്‍ച്ച് 31 വരെ മാത്രം
ബിഎസ് (ഭാരത് സ്റ്റേജ്) നാല് വാഹനങ്ങളുടെ രജിസ്ട്രേഷന് മാര്‍ച്ച് 31 വരെ മാത്രമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ബിഎസ് ആറ് വാഹനങ്ങള്‍ മാത്രമാണ് ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാനാവുക. മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള വായുമലിനീകരണം നിയന്ത്രിക്കുന്നതിന് ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മാനദണ്ഡമാണ് ബിഎസ് ആറ്. ബിഎസ് നാല് വാഹനം വാങ്ങിയിട്ടുള്ളവര്‍ മാര്‍ച്ച് 31 ന് മുമ്പ് പെര്‍മെനന്റ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്
മോർച്ചകളുടെ നിയോജക മണ്ഡലം പ്രസിഡണ്ട്മാരെ പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട : മോർച്ചകളുടെ നിയോജക മണ്ഡലം പ്രസിഡണ്ട്മാരെ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പ്രഖ്യാപിച്ചു. യുവമോർച്ച - മിഥുൻ കെ പി, മഹിളാ മോർച്ച - സരിത വിനോദ്, ഒ.ബി.സി മോർച്ച - സി.വി അജയകുമാർ, ന്യൂനപക്ഷ മോർച്ച - ഷാജു കണ്ടംകുളത്തി, എസ്.സി മോർച്ച - കെ.ബി രാജേഷ്, കർഷക മോർച്ച - അഭിലാഷ് കണ്ടാരന്തറ.