ഇരിങ്ങാലക്കുട : രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തിന്റെ നാലാം ദിനമായ മാര്‍ച്ച് 10ന് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങളും റഷ്യന്‍ ചിത്രവും പ്രദര്‍ശിപ്പിക്കും. റോമിലെ എഷ്യാറ്റിക്ക് ഫിലിം ഫെസ്റ്റിവല്‍ ,ബാംഗ്ലൂര്‍ അന്തര്‍ദേശീയ ചലച്ചിത്രമേള എന്നിവടങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ മലയാള ചിത്രമായ ബിരിയാണി രാവിലെ 10ന് മാസ് മൂവീസില്‍ പ്രദര്‍ശിപ്പിക്കും. തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന യുവാവിന്റെ കുടുംബത്തിലെ യുവതിയുടെയും മാതാപിതാക്കളുടെയും കഥ പറയുന്ന ബിരിയാണി സജിന്‍ ബാബുവാണ് സംവിധാനം
Day: March 9, 2020
വനിതാദിനത്തോടനുബന്ധിച്ച് സൈബർ സുരക്ഷ സെമിനാർ നടത്തി
ഇരിങ്ങാലക്കുട: ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട എസ്.എൻ ക്ലബ് വനിത സംഘത്തിന്റെ സൈബർ സുരക്ഷയെകുറിച്ചുള്ള സെമിനാർ നടന്നു. ഇന്ത്യയിലെ ആദ്യത്തെ വനിത സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോ. പട്ടത്തിൽ സുധ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. സുധ ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിന്ദു സന്തോഷ് സ്വാഗതവും പ്രീത സുധീർ, ഡോ. സിസ്റ്റർ റോസ് ആന്റോ, അപർണ ലവകുമാർ, കെ.ബി. സുനിത, രിമ പ്രകാശൻ എന്നിവർ സംസാരിച്ചു.
മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി തുടർച്ചയായി രണ്ടാം വർഷവും A+ ഗ്രേഡ് നേടി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി തുടർച്ചയായി രണ്ടാം വർഷവും A+ ഗ്രേഡ് പ്രശസ്തിപത്രം മന്ത്രി എ സി മൊയ്തീനിൽ നിന്നും ലൈബ്രറി സെക്രട്ടറി അഡ്വ അജയ്കുമാറും മറ്റു കമ്മിറ്റി അംഗങ്ങളും ഏറ്റുവാങ്ങി. തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.ൽ.എ അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്കിലെ ഏക എ പ്ലസ് ലൈബ്രറിയാണ് ഇരിങ്ങാലക്കുട മഹാത്മാ ഗാന്ധി റീഡിങ് റൂം ആൻഡ്
വെള്ളാങ്ങല്ലൂർ ചങ്ങനാത്ത് ഭഗവതി – വിഷ്ണുമായ ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ആരംഭിച്ചു
കാർഷിക കർമ്മ സേനയിലേക്ക് അംഗമാകാൻ അപേക്ഷകൾ സ്വീകരിക്കുന്നു
കല്ലേറ്റുംകര : ആളൂർ കൃഷിഭവന്റെ നേതൃത്വത്തില്‍ ആളൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന കാർഷിക കർമ്മ സേനയിലേക്ക് അംഗമാകാൻ ആഗ്രഹമുള്ള ആളൂർ പഞ്ചായത്തിലെ താമസക്കാരായ 18നും 55 വയസിനും ഇടയിൽ പ്രായമുള്ള കാർഷിക ആഭിമുഖ്യമുള്ള കർമ്മോൽസുകാരായ സ്ത്രീ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ മാർച്ച് 13 വരെ ആളൂർ കൃഷിഭവനിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ആളൂർ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.