ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും, വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ശാന്തം ഹാളിൽ മാർച്ച് 8ന് രാവിലെ 10 മുതൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. പ്രമുഖ കലാ- സാംസ്ക്കാരിക നായികമാർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രഭാഷണങ്ങൾ, തുറന്ന ചർച്ചകൾ, ഇരിങ്ങാലക്കുടയിലെ കലാസാഹിത്യ മേഖലയിൽ പ്രശസ്തരായ വനിതകളെ പരിചയപ്പെടുത്തൽ, വനിതകളുടെ കലാപരിപാടികൾ, പ്രതിസന്ധികളെ അതിജീവിച്ച് ഗൃഹഭരണ ഉത്തവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സ്ത്രീകൾക്കുള്ള
Month: February 2020
സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ച് എല്ലാ താലൂക്കുകളിലേക്കും വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കാൻ പദ്ധതി
ഇരിങ്ങാലക്കുട : ജില്ലയിലെ എല്ലാ താലൂക്കിലും ഓരോ സുഭിക്ഷ ഹോട്ടലുകൾ ആരംഭിച്ച് താലൂക്കുകളിലേക്കും വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഹോട്ടൽ പ്രവർത്തനമാരംഭിക്കാൻ അഞ്ച് ലക്ഷമാണ് താലൂക്കുകൾക്ക് അനുവദിച്ചിരിക്കുന്ന തുക. അതിന് പുറമെ വരുന്ന തുകയ്ക്ക് സ്പോൺസർമാരെ കണ്ടെത്താവുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. നിലവിൽ കയ്പമംഗലം, തൃശൂർ താലൂക്കുകളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മാർച്ച് അവസാനത്തോടെ മറ്റു താലൂക്കുകളിലും
കാറളം എ.എൽ.പി. സ്കൂളിലെ റിട്ട അദ്ധ്യാപിക എ.കെ. അമ്മിണി അന്തരിച്ചു
കാറളം : കാറളം എ.എൽ.പി. സ്കൂളിലെ റിട്ട അദ്ധ്യാപിക തോപ്പുവളപ്പിൽ റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ പരേതനായ ടി കെ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ എ കെ അമ്മിണി (75) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് കാറളത്തുള്ള വീട്ടുവളപ്പിൽ. മക്കൾ സാബു (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എടമുട്ടം), സാജി (ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊടകര), സാനു (മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഊരകം),
ഡാറ്റ സയൻസിന്റെ സാദ്ധ്യതകൾ കേരളത്തിൽ ഉപയോഗപെടുത്തുന്നത് കുറവ് – പ്രൊഫ. കെ.എം. മത്തായി
ഇരിങ്ങാലക്കുട : അനന്തമായ സാധ്യതകളുള്ള ഡാറ്റ സയൻസ് എന്ന ശാസ്ത്രശാഖക്ക് കേരളത്തിൽ വിദഗ്ധരെ ആവശ്യമായുണ്ടെന്നും അതിനായി പുതിയ പാഠ്യപദ്ധതികൾ ക്രമപെടുത്തണമെന്നും കാനഡയിലെ മക്ഗഗില് സർവ്വകലാശാലാലയിലെ എമിരിറ്റസ് പ്രൊഫ. കെ.എം. മത്തായി അഭിപ്രായപെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റും കേരള സ്റ്റാറ്റിസ്റ്റിക്സ് അസോസിയേഷനും ചേർന്ന് നടത്തിയ ധ്വിദിന ശില്പശാലയിലെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. "അഡ്വാൻസ്ഡ് ഡെവലൊപ്മെന്റ്സ് ഇൻ സ്റ്റാറ്റിസ്റ്റിക്കൽ തിയറി ആൻഡ് അപ്പ്ലിക്കേഷൻസ് " എന്ന നാഷണൽ സെമിനാറിന്റെ ഉദ്ഘാടനം
കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിന്റെ കൊടിക്കൂറചാർത്തൽ ചടങ്ങ് നടന്നു
കാറളം : കാറളം ശ്രീ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ ആഘോഷിക്കുന്ന ഭരണി ആഘോഷത്തിന്റെ കൊടിക്കൂറചാർത്തൽ ചടങ്ങിന് തെക്കിനിയേടത്ത് തരണനല്ലൂർ നാരായണൻ നമ്പൂതിരി നേതൃത്വം നൽകി. ചടങ്ങിൽ മേൽശാന്തി സതീശൻ നമ്പൂതിരി ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് സുരേഷ് പോഴേക്കടവിൽ സെക്രട്ടറി അനിൽകുമാർ പുത്തൻപുര ട്രഷറർ പി.വി അശോകൻ ക്ഷേത്രം വെളിച്ചപ്പാട് എന്നിവർ സംബന്ധിച്ചു.
മൺമറഞ്ഞ കഥാപാത്രങ്ങളെ തേടി കഥകൾ എത്തി
ഖാദർ പട്ടേപ്പാടത്തിന്റെ 'ഇടവഴികൾ' ബക്കർ മേത്തല കഥാപാത്രമായ വള്ളിയമ്മൂമ്മയുടെ ഇളം തലമുറക്കരായ ലക്ഷ്മി, ഗോപിക എന്നിവർക്ക് നല്കി പുസ്തകപ്രകാശനം നിർവ്വഹിക്കുന്നു പട്ടേപ്പാടം : മൺമറഞ്ഞ കഥാപാത്രങ്ങളെത്തേടി കഥകൾ എത്തിയ അനുഭവമായി ഒരു പുസ്തക പ്രകാശനം. ഖാദർ പട്ടേപ്പാടം എഴുതിയ ഇടവഴികൾ എന്ന കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനമാണ് കഥാപാത്രങ്ങളായ വള്ളിയുമ്മയും എച്ചുമു അമ്മാമ്മയും വേലുഅച്ഛാച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ടു പറമ്പിലെ മരത്തണലിൽ നടത്തിയത്. പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി
സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരം മികച്ച കോളേജിനുള്ള അവാര്‍ഡ് സഹൃദയക്ക്
കല്ലേറ്റുംകര : സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരത്തില്‍ മികച്ച കോളേജിനുള്ള അവാര്‍ഡ് സഹൃദയ എന്‍ജിനീയറിംഗ് കോളേജിന് ലഭിച്ചു. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്, നാഷണല്‍ ഇന്‍സ്ട്രമെന്റ്, മാത്ത്വര്‍ക്ക്സ്, ആന്‍സിസ് തുടങ്ങിയ കമ്പനികളുടെ നേതൃത്വത്തിൽ കോട്ടയം സെന്റ്. ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലാണ് സൃഷ്ടി 2020 പ്രൊജക്ട് മത്സരം നടത്തിയത്. സഹൃദയ കോളേജിന്റെ പ്രൊജക്ട് ഓറിയന്റഡ് ലേണിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയതിന്റെ അംഗീകാരമായാണ് മികച്ച കോളേജിനുള്ള അവാര്‍ഡ് ലഭിച്ചത്. ഭാരതത്തിലെ 13
എടതിരിഞ്ഞി – വളവനങ്ങാടി റോഡിൽ ബി.എം & ബി.സി നിലവാരത്തിൽ ടാറിങ്, 25 മുതൽ ഗതാഗത നിയന്ത്രണം
എടതിരിഞ്ഞി : എടതിരിഞ്ഞി - വളവനങ്ങാടി റോഡിൽ തവളക്കുളം മുതൽ വളവനങ്ങാടി വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിൽ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിപ്പിക്കുന്ന പ്രവർത്തികൾ ഫെബ്രുവരി 25 മുതൽ മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ പായമ്മൽ അമ്പലം വഴി അരിപ്പാലം ജംഗ്ഷനിലൂടെ പോകണമെന്ന് കൊടുങ്ങല്ലൂർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.
ടി. ആർ. പീതാംബരൻ മാസ്റ്റർ അന്തരിച്ചു
കാറളം : കാറളത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ടി. ആർ. പീതാംബരൻ മാസ്റ്റർ തേവരു പറമ്പിൽ ( 79) അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. കാറളത്തെ സംസ്കാരിക ജീവിതത്തിൽ ഒരു കാലഘട്ടത്തിൻ്റെ സൃഷ്ടിയായ കാറളം കലാസമിതിയുടെ മുൻനിര പ്രവർത്തകനായിരുന്നു. കലാസമിതി അവതരിപ്പിച്ച അനവധി നാടകങ്ങളിൽ അഭിനയിച്ചു. കാറളം ഹരിശീ ഗ്രന്ഥശാലയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. നാലു പതിറ്റാണ്ടിലേറെക്കാലം ഇരിങ്ങാലക്കുടയിലെ അഥീന, നമ്പൂതിരീസ് കോളേജ്, അക്കാദമി ഓഫ്
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പരിചിന്തന ദിനത്തോടനുബന്ധിച്ച എം.സി.പോൾ അനുസ്മരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പരിചിന്തന ദിനത്തോടനുബന്ധിച്ച് നടന്ന എം.സി. പോൾ അനസ്മരണവും ഛായാചിത്ര അനാച്ഛാദനവും കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. 1972 മുതൽ 2018 വരെ സ്കൗട്സ് & ഗൈഡ്സിൻ്റെ തൃശൂർ ജില്ലാ പ്രസിഡന്റും, 7 വർഷകാലം സംസ്ഥാന വൈസ് പ്രെസിഡന്റുമായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് സ്റ്റേറ്റ് കമ്മീഷണർ പ്രൊഫ. ഇ.യു. രാജൻ