ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 56 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കാലവർഷം ആരംഭിച്ചതിനു ശേഷം ജൂൺ മാസത്തിൽ ഇതുവരെ ലഭിച്ചമഴയിൽ ഏറ്റവും കൂടുതലാണിത്. തിങ്കളാഴ്ച രാവിലെ മുതൽ ഇരിങ്ങാലക്കുട മേഖലയിൽ മഴ തുടരുന്നുണ്ട്. അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ മേഘാവൃതമാണ്. മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും തിങ്കളാഴ്ച സാധ്യതയുണ്ടെന്ന് കേന്ദ്ര കാ ലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ യെൽലോ അലേർട് തുടരുന്നുണ്ട്.
Notifications
മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു
മത്സ്യകൃഷിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ എസ് സി / എസ് ടി വിഭാഗങ്ങള്‍ക്കായുള്ള ജല ആവശ്യകത കുറഞ്ഞ നൂതന കൃഷി രീതികളായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര് എ എസ്), ബയോഫ്ലോക്ക് മത്സ്യകൃഷി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ആര്‍എഎസ് കൃഷിരീതിയില്‍ മത്സ്യതോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. ഗിഫ്റ്റ്, ചിത്രലാട തുടങ്ങിയ മത്സ്യങ്ങളെയാണ് ഇതില്‍ നിക്ഷേപിക്കുക. 100 മീറ്റര്‍ ക്യൂബ്
ഫാഷന്‍ ഡിസൈനിങ്ങ്, സൈക്കോളജി ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ ഫാഷന്‍ ഡിസൈനിങ്ങ്, സൈക്കോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള ലക്ചറർ ഇന്റർവ്യൂ ഏപ്രിൽ 13ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ ഫാഷന്‍ ഡിസൈനിങ്ങ്, സൈക്കോളജി എന്നീ വിഭാഗങ്ങളിലേക്കുള്ള ലക്ചറർ ഇന്റർവ്യൂ ഏപ്രിൽ 13 ചൊവ്വാഴ്ച നടത്തപ്പെടുന്നു. പ്രസ്തുത വിഷയങ്ങളില്‍ Ph.D/ NET ഉള്ളവർക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ താഴെ പറയുന്ന സമയങ്ങളില്‍ സെന്റ് ജോസഫ്സ് കോളേജില്‍ ഹാജരാകേണ്ടതാണ്. ഫാഷന്‍ ഡിസൈനിങ്ങ്- 13.04.2021 തിയ്യതി
കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു
കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു ഇരിങ്ങാലക്കുട : 2021 ഏപ്രിൽ 24 മുതൽ നടക്കുന്ന കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ കലാപരിപാടികൾ നടത്താൻ കഴിയുമോ എന്ന് ദേവസ്വം ഭരണസമിതി ആലോചിക്കുന്നു. പ്രോഗ്രാം നടത്താൻ താൽപര്യമുള്ളവരിൽ നിന്ന് മാർച്ച് 15, വൈകീട്ട് 5 മണിക്കകം അപേക്ഷ ക്ഷണിക്കുന്നു. ആ ദിവസങ്ങളിലെ കോവിഡ് സംബന്ധിച്ച അവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ പരിപാടി നടക്കൂ. ഏതാനും ദിവസം
വോട്ടർ പട്ടികയിൽ പേരു ചേർക്കൽ, അവസാന ദിവസം മാർച്ച് 9
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം മാർച്ച് 9 രാത്രി 12 മണിക്ക് അവസാനിക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം മാർച്ച് 9 രാത്രി 12 മണിക്ക് അവസാനിക്കും. ജില്ലയിൽ 18 വയസ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നത് നിർഭാഗ്യകരമാണ് എന്ന് കളക്ടർ പറഞ്ഞു. രാഷ്ട്ര നിർമാണത്തിന്റെ അടിസ്ഥാനശിലയായ ജനാധിപത്യ പ്രക്രിയയിൽ നിന്നും യുവതീ
ജനന രജിസ്റ്ററിൽ പേര് ചേർക്കൽ, അവസാന തിയ്യതി ജൂൺ 22
ജനന രെജിസ്ട്രേഷനിൽ കുട്ടിയുടെ പേര് നാളിതുവരെയും ചേർത്തിട്ടില്ലാത്തവർ ആയതിനുള്ള അപേക്ഷ നഗരസഭ ഓഫീസിൽ എല്ലാ പ്രവർത്തി ദിവസവും 10 മണി മുതൽ 3 വരെ നേരിട്ട് നൽകാവുന്നതാണ് ഇരിങ്ങാലക്കുട : ജനനമരണ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരവും ചീഫ് രജിസ്ട്രാറുടെ 20 -10 -2020 ലെ PAN /8180 /2020 -BI(DP ) ഉത്തരവ് പ്രകാരവും ഇരിങ്ങാലക്കുട നഗരസഭയിൽ 22 -06 -2015 ന് മുൻപ്
പത്താം തരം ഹയര്‍സെക്കന്ററി തുല്യത രജിസ്ട്രേഷന് ഫൈനോടുകൂടി തിയ്യതി ദീര്‍ഘിപ്പിച്ചു
50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ അടച്ച് മാര്‍ച്ച് 15 വരെയും കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം അറിയിപ്പ് : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന് വഴി നടപ്പാക്കുന്ന തുല്യത പത്താം തരം, ഹയര്‍സെക്കന്ററി കോഴ്സുകളുടെ രജിസ്ട്രേഷന് തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50/- രൂപ ഫൈന്‍ അടച്ച് മാര്‍ച്ച് 10 വരെയും, 200/- രൂപ സൂപ്പര്‍ ഫൈന്‍ അടച്ച്
വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ (വാർഡ് 5), അവിട്ടത്തൂർ നോർത്ത് (വാർഡ് 7) എന്നിവ കണ്ടെയ്ൻമെൻ്റ് സോണിൽ
ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ (വാർഡ് 5), അവിട്ടത്തൂർ നോർത്ത് (വാർഡ് 7) എന്നിവ കോവിഡ് വ്യാപനം തടയാനായി കണ്ടെയ്മെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മരിച്ച അവിട്ടത്തൂർ സ്വദേശിക്ക് തുടർപരിശോധനയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് കണ്ടെയ്മെൻ്റ് സോണുകൾ. കെ.എസ്.ഇ കമ്പനിയിലെ ജീവനക്കാരൻ്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 27
സഹൃദയ കോളേജിൽ നോവല്‍ കൊറോണ വൈറസ് പ്രതിരോധവും പ്രതികരണവും എന്ന വിഷയത്തിൽ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു
കല്ലേറ്റുംകര : കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ ശേഷി നേടാന്‍ സഹൃദയ കോളേജിൽ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. നോവല്‍ കൊറോണ വൈറസ് പ്രതിരോധവും പ്രതികരണവും എന്ന വിഷയത്തിൽ വിഷ്ണു ആയുര്‍വേദ കോളേജിലെ അസി. പ്രൊഫ. ഡോ. കെ.പി. നിവില്‍ ആണ് ചൊവ്വാഴ്ച വെബ്ബിനാര്‍ നയിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് രണ്ട് മുതല്‍ മൂന്ന് മണിവരെയാണ് പരിപാടി.
ഉണ്ണായി വാരിയർ സ്മാരക കലാനിലയം കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, (6 വർഷ കോഴ്സ്) ചെണ്ട, മദ്ദളം(4 വർഷ കോഴ്സ്), ചുട്ടി (3 വർഷ കോഴ്സ്) എന്നീ വിഷയങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് പാസാണ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും.