പ്രതീകാത്മക ചിത്രം...... വിപണിയിിറങ്ങുന്ന വ്യാജന് വെളിച്ചെണ്ണയെ പിടികൂടാന്‍ നടപടികളുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്. വ്യാജ വെളിച്ചണ്ണയെ കണ്ടെത്താന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വെളിച്ചെണ്ണ ഉല്പാദകരും വിതരണക്കാരും പേരും, ബ്രാന്‍ഡും ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് 15 മുതല്‍ ഉല്പാദകര്ക്കും, വിതരണക്കാര്‍ക്കും ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് മാത്രമേ അനുമതിയുള്ളു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയില്ലാതെ പുതിയ ലൈസന്‍സ് അനുവദിക്കുന്നതല്ല. സംസ്ഥാനത്തിന്റെ പുറത്തുള്ള
Notifications
പരീക്ഷാക്കാലം ആഘോഷമാക്കാം; കുട്ടികളെ സമ്മർദത്തിൽ നിന്നും രക്ഷിക്കാൻ ജില്ലാ ഭരണകൂടം ഹെല്പ് ലൈൻ നമ്പറുകൾ അടക്കമുള്ള സേവനങ്ങൾ ഒരുക്കി
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദത്തിലേക്ക് വഴിമാറാനുള്ള സമയമാണ് പരീക്ഷാക്കാലം. മികച്ച മാർക്ക് നേടാനുള്ള ശ്രമത്തിൽ വിദ്യാർഥികളും മക്കൾക്ക് ആവശ്യത്തിന് മാർക്ക് കിട്ടുമോയെന്ന് ഭയന്ന് മാതാപിതാക്കളും സമ്മർദ്ദത്തിലാകും. പരീക്ഷാഭയമോ ആകാംക്ഷയോ മൂലം വിവിധ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ടെൻഷൻ ഫ്രീയാക്കാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ മാനസിക ബുദ്ധിമുട്ട് തോന്നുന്ന പക്ഷം കൗൺസലിങ്, ഡോക്ടർമാരുടെ സേവനം എന്നിവ ജില്ലാ ഭരണകൂടം നൽകും. ആരോഗ്യവകുപ്പ്, ജില്ലാ ശിശുസംരക്ഷണയൂണിറ്റ്, ഔവ്വർ റസ്പോൺസിബിലിറ്റി
തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്‍ഫ് ഫിനാൻസിങ് കോളേജായ താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽയു ജി/ പി ജി തലങ്ങളിൽ താഴെ പറയുന്ന വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ഇംഗ്ലീഷ് (literature), ഹിന്ദി,മലയാളം, കോമേഴ്സ് , കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഫിസിക്സ് , ഫുഡ് ടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, മൾട്ടിമീഡിയ, മാത്തമാറ്റിക്സ്. അപേക്ഷകർക്ക് യു.ജി.സി നിയമപ്രകാരമുള്ള യോഗ്യതയുണ്ടാകണം. അപേക്ഷകൾ തപാൽ
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വികസന സമിതി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച മാർച്ച് 4 ബുനാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ നടത്തപ്പെടുന്നു. വിദ്യാഭ്യാസ യോഗ്യത ഡി ഫാം മിനിമം ക്വാളിഫിക്കേഷൻ, പ്രവൃത്തിപരിചയവും സർക്കാർ രജിസ്ട്രേഷനും നിർബന്ധം.
മൃഗാശുപത്രി വഴി മുട്ടക്കോഴി വിതരണം
കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന രണ്ട് മാസത്തോളം പ്രായമായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ള നല്ലയിനം ഗ്രാമശ്രീ മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. കൊറ്റനെല്ലൂരിലുള്ള മൃഗാശുപത്രിയിൽ വച്ച് 20 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ കോഴി ഒന്നിന് 110 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു ആവശ്യമുള്ളവർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 8129245411
തുമ്പൂര്‍ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കണ്ടു മടങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര് മരിച്ചു
തുമ്പൂര്‍ : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി അഭിഷേക മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെ കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര് മരിച്ചു. മദ്യപിച്ചു വാഹനമോടിച്ചു നിര്‍ത്താതെ പോയവരെ കാവടി ആഘോഷത്തിനിടെ ഗതാഗത കുരുക്കില്‍പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന് (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52),ബാബുവിന്റെ മകന് വിപിന്‍ (29) എന്നിവരാണ്
സേവാഭാരതിയുടെ ജനറൽ ആശുപത്രി അന്നദാനം 13-ാം വാർഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടത്തിവരുന്ന അന്നദാനത്തിന്റെ 13-ാം വാർഷികം ആഘോഷിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സേവനമാണ് ഭാരതത്തിന്റെ പരമമായ ധർമ്മമെന്നും, ധർമ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സഹകാര്യവാഹ് ടി കെ സതീഷ് സേവാ സന്ദേശത്തിൽ പറഞ്ഞു. സേവാഭാരതി പ്രസിഡന്റ് ഐ കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ,
ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച
ഇരിങ്ങാലക്കുട : സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഭവന നിർമ്മാണം പൂർത്തീകരിച്ചവരും നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നവരുമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 308 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അധ്യക്ഷനായിരിക്കും.
എസ്.എൻ.വൈ.എസ് 43-ാം പ്രൊഫഷണൽ നാടക മത്സരം 24 മുതൽ 30 വരെ
ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് എസ്.എൻ.വൈ.എസ് ഒരുക്കുന്ന 43 -മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം ജനുവരി 24 മുതൽ 30 വരെ ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടക്കും. ഏറ്റവും നല്ല അവതരണത്തിന് സികെ മണിലാൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും നൽകും. പ്രത്യേക സമ്മാനമായി എസ്എൻബിഎസ് സമാജം മുൻ മാനേജർ ശാന്തയുടെ സ്മരണയ്ക്കായി 10,001 രൂപ ക്യാഷ് അവാർഡും
മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ ഒഴിവ്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്ക് ഉള്ള ബിരുദാനന്തരബിരുദ കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം ജനുവരി 16-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.