എം.എൽ.എ. ഫണ്ട്, എം.പി. ഫണ്ട് തുടങ്ങിയവ വാഹനങ്ങളിൽ പതിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും സാഹചര്യവശാൽ സർക്കാർ സ്കൂളുകളുടെ വാഹനങ്ങളിൽ നിന്ന് അവ ഒഴിവാക്കാനുള്ള നിയമസാധുതയുമില്ല. ഇരിങ്ങാലക്കുട: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ ജൂൺ മാസത്തിൽ തന്നെ തുറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന തുടരുന്നു. സ്കൂൾ വാഹനങ്ങളുടെ പഴക്കം നോക്കേണ്ടെന്ന കോടതി ഉത്തരവ് പ്രകാരം ഫിറ്റ്നസ് മാത്രമാണ് നോക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അതുപോലെ ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമായിരുന്നെങ്കിലും ഇപ്രാവശ്യം
News
കേരള ലോയേഴ്സ് ക്ലർക്ക്സ് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട: കേരള ലോയേഴ്സ് ക്ലർക്ക്സ് അസോസിയേഷൻ കെ.എൽ.സി.എ. ആറാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഇരിങ്ങാലക്കുട യൂണിറ്റ് ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി രാജമാണിക്യം നിർവഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ. ബി. ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ. സംസ്ഥാന കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ടുമായ സതീശൻ തലപ്പുലത്ത്, കെ.എൽ.സി.എ. തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും കൊടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയുമായ അനിൽകുമാർ, കെ.എൽ.സി.എ. തൃശ്ശൂർ ജില്ലാ സെക്രട്ടറി സി.ടി. ശശി, കെ.എൽ.സി.എ.
‘Aheds Knee’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 27 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു
ഇരിങ്ങാലക്കുട: 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ 'Aheds Knee' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 27 വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇസ്രായേലി സംവിധായകൻ്റെ പോരാട്ടങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. രോഗാവസ്ഥയിലുളള അമ്മ നഷ്ടപ്പെടുമെന്ന ആശങ്കയും സംവിധായകനെ അലട്ടുന്നുണ്ട്. ഹീബ്രു ഭാഷയിലുള്ള ചിത്രത്തിൻ്റെ സമയം 109 മിനിറ്റ്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.
കളിമുറ്റമൊരുക്കാം; ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ശ്രീകൃഷ്ണ ഹൈസ്കൂളിൽ നിർവഹിച്ചു
ആനന്ദപുരം: ഇരിങ്ങാലക്കുട ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാലയ ശുചീകരണവുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന കളിമുറ്റമൊരുക്കാം പദ്ധതിയുടെ ഉദ്ഘാടനം ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ വച്ച് നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ. പ്രസിഡണ്ട് എ.എം. ജോൺസൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി എ.എൻ. വാസുദേവൻ കലവറ നിറയ്ക്കൽ പദ്ധതിയിലേക്ക്
ഇരിങ്ങാലക്കുട നഗരസഭയിൽ പുതുക്കിയ വാർഡ് സഭ തിയ്യതികൾ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ മാറ്റിവെക്കപ്പെട്ടതും നടത്തുന്നതുമായ വാർഡ് സഭ യോഗങ്ങളുടെ പുതുക്കിയ തിയ്യതികളുടെ അറിയിപ്പ് വന്നു.7-ാം വാർഡ് സഭ മെയ് 29ന് രാവിലെ 10 മണിക്ക് മാടായിക്കോണം ശ്രീ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ യു.പി. സ്കൂളിൽ വച്ച് നടക്കും.22-ാം വാർഡ് സഭ മെയ് 27ന് വൈകീട്ട് 4.30ന് നഗരസഭ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.26-ാം വാർഡ് സഭ 29ന് വൈകിട്ട് 4 മണിക്ക് ഉണ്ണായിവാര്യർ കലാനിലയത്തിൽ വച്ച് നടക്കുമെന്ന്
വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും, സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും
വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും, സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും. അൺ എയ്ഡഡ് ഒഴികെയുള്ള സ്കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായാണു വിതരണം ചെയ്യുന്നത് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും. സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കും. സമ്പൂർണ ശുചീകരണ പ്രവർത്തനം സ്കൂളിലും സമീപ പ്രദേശങ്ങളിലും നടത്തും. ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ ശുചീകരിക്കും. വിദ്യാഭ്യാസ
ചെമ്മണ്ട പുറംപുള്ളിപ്പാടം വെള്ളക്കെട്ട് അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ -ബി.ജെ.പി ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ചെമ്മണ്ട : അമ്പതോളം കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന, ചെമ്മണ്ട പുറംപുള്ളിപാടം വെള്ളക്കെട്ട് ഉടൻ പരിഹരിക്കുക. തോട്,കാന വൃത്തിയാക്കി, കെട്ടി സംരക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ചെമ്മണ്ട 23 ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.പുറംപുള്ളി പാടം തോടിന് മുൻപിൽ നിന്ന് ആരംഭിച്ച പ്രകടനം ചെമ്മണ്ട ഷാപ്പ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണയിൽ ബൂത്ത് പ്രസിഡണ്ട് എൻ കെ ധനേഷ് അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ വാഹനങ്ങൾ സുരക്ഷാ പരിശോധനയ്ക്ക് ഹാജരാകണം
മെയ് 26,27,28 തിയ്യതികളിലായി നടക്കുന്ന സുരക്ഷാ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന സ്കൂൾ വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് സുരക്ഷാ ലേബൽ പതിച്ച് നൽകും. ലേബൽ പതിക്കാത്ത വാഹനങ്ങൾ സർവീസ് നടത്തുവാൻ അനുവദിക്കില്ലെന്ന് ജോയിന്റ് ആർ.ടി.ഒ ഇരിങ്ങാലക്കുട : അധ്യായന വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് ഇരിങ്ങാലക്കുടയുടെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ സുരക്ഷാ പരിശോധനയ്ക്കായി മെയ് മാസം 26,27,28 തിയ്യതികളിലായി ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ
വിസ്മയ കേസ് ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹം – ഡിവൈഎഫ്ഐ
ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലുള്ള വിസ്മയയുടെ മരണത്തിൽ ശരിയായ നിലയിൽ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും, കേരള സര്ക്കാരിനും ആഭിവാദ്യമര്പ്പിച്ച് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പട്ടണത്തിൽ സംഘടിപ്പിച്ച അഭിവാദ്യ പ്രകടനം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ട്രഷറർ അതീഷ് ഗോകുൽ, ജോ. സെക്രട്ടറി ശരത് ചന്ദ്രൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അഖിൽ ലക്ഷമണൻ
വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 28,29 ഗുരുവായൂരിൽ
ഇരിങ്ങാലക്കുട : സമസ്ത കേരള വാരിയർ സമാജം 44ാം സംസ്ഥാന സമ്മേളനം മെയ് 28, 29 തിയതികളിൽ ഗുരുവായൂർ ടൗൺഹാൾ അനക്സിൽ (പത്മഭൂഷൺ ഡോ. പി.കെ. വാരിയർ നഗർ ) നടക്കുമെന്ന് ജനറൽ കൺവീനർ സി.ബി.എസ്. വാരിയരും, കൺവീനർ എ.സി. സുരേഷും അറിയിച്ചു.28 ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡണ്ട് എം.വി. ശങ്കരവാരിയർ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. 10 ന് പ്രതിനിധി സമ്മേളനം ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്