മാപ്രാണം : സെപ്റ്റംബർ 13, 14 തിയ്യതികളിൽ ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് തീർത്ഥാടന ദൈവാലയത്തിൽ കുരിശു മുത്തപ്പന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് തിരുനാൾ കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം നിർവഹിച്ചു . തീർത്ഥാടന കേന്ദ്രം റെക്ടറും, വികാരിയുമായ റവ. ഫാദർ ജോയ് കടമ്പാട്ട് അദ്ധ്യക്ഷത വഹിക്കുകയും തിരുനാളിന്റെ പ്രാധാന്യം വിവരിക്കുകയും ചെയ്തു.അസിസ്റ്റന്റ് വികാരി ഫാ.
latest
കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഹൃദയമാണ് ഇരിങ്ങാലക്കുടയെന്ന് പത്മശ്രീ പെരുവനം കുട്ടൻ മാരാർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 10 ദിവസം നീണ്ടു നിന്ന ഞാറ്റുവേല മഹോത്സവത്തിന്റെ സമാപന സമ്മേളനം പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ഹൃദയമാണ് ഇരിങ്ങാലക്കുടയെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യാതിഥിയായി മുൻ നഗരസഭ ചെയർമാനും ഐ.ടി.യു ബാങ്ക് ചെയർമാനുമായ എം.പി. ജാക്സൺ, കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. ചടങ്ങിന് നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുകയും വൈസ് ചെയർമാൻ ടി.വി.
“ലഹരി അത് വേണ്ട ബ്രോ” സന്ദേശവുമായി ഊരകം സിഎൽസിയുടെ ലഹരി വിരുദ്ധ ദിനാചരണം
ഊരകം : ലഹരി അത് വേണ്ട ബ്രോ സന്ദേശവുമായി ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ സി.എൽ.സിയും മതബോധന യൂണിറ്റും ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി. വികാരി ഫാ.ആൻഡ്രൂസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിൻ പീറ്റർ അധ്യക്ഷത വഹിച്ചു.ഡിഡിപി കോൺവെന്റ് സുപീരിയർ മദർ ഹെലെന, പ്രധാനാധ്യാപകൻ ജോസ് അച്ചങ്ങാടൻ, ആനിമേറ്റർ തോമസ് തത്തംപിള്ളി, പിടിഎ പ്രസിഡന്റ് പി.പി. ജോൺസൺ, കൈക്കാരന്മാരായ പി.എം. ആന്റോ, കെ.പി. പിയൂസ്, പി എൽ
ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഇരിങ്ങാലക്കുടയിൽ 38.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി
അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 38.2 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷം ശക്തമായ മഴയും കാറ്റും പല മേഖലകളിലും അനുഭവപെട്ടു.ജില്ലയിൽ ഞായറാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.
അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധം – എൽ.ഡി.വൈ.എഫ്
ഇരിങ്ങാലക്കുട : കേന്ദ്ര സൈന്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്യുന്ന അഗ്നിപഥ് പദ്ധതി യുവജന വിരുദ്ധമെന്ന് എൽ.ഡി.വൈ.എഫ്. രാജ്യമാകെ തൊഴിലില്ലായ്മ നേരിടുമ്പോൾ കഴിഞ്ഞ രണ്ട് വർഷക്കാലമായി സൈന്യത്തിലെ ഒഴിവുകൾ നികത്താതെ കരാർ അടിസ്ഥാനത്തിൽ ആളുകളെ എടുക്കുന്ന ഈ പദ്ധതി ഇന്ത്യൻ സൈന്യത്തിൽ ഭാഗമാകാൻ പ്രതീക്ഷയർപ്പിച്ച് നിൽക്കുന്ന ലക്ഷകണക്കിന് യുവാക്കൾക്ക് കേന്ദ്ര സർക്കാരിൽ നിന്നേറ്റ പ്രഹരമാണ് എന്നും എൽഡിവൈഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം
ഗവ. ഗേൾസ് സ്കൂളിലെ മുൻ അധ്യാപിക വത്സല ടീച്ചർ (76) അന്തരിച്ചു
എടതിരിഞ്ഞി : ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ മുൻ അധ്യാപിക എടതിരിഞ്ഞി ചെട്ടിയാൽ ആർ.ഐ.എൽ.പി സ്കൂളിന് സമീപം ചക്കഞ്ചാത്ത് വത്സല ടീച്ചർ (76) അന്തരിച്ചു. പാലക്കാട് തച്ചമ്പാറ പുത്തൻവീട്ടിൽ സുകുമാരന്റെ (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്) ഭാര്യയാണ്.മക്കൾ സുവത്സൻ (ഗൾഫ് ) , മധു (മൃഗ സംരക്ഷണ വകുപ്പ് ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ). മരുമക്കൾ ശ്രുതി, സരിഗ. സംസ്കാര ചടങ്ങ് വീട്ടുവളപ്പിൽ ജൂൺ 26 ഞായറാഴ്ച 3
ആറാട്ടുപുഴയില് കുളിക്കാനിറങ്ങിയ തൊട്ടിപ്പാള് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു
തൊട്ടിപ്പാള് : ആറാട്ടുപുഴയില് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൊട്ടിപ്പാള് വിളക്കത്തല സുരേഷിന്റെ മകന് ഗൗതം (13) ആണ് മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. പുഴയില് കാല്കഴുകുന്നതിനിടെ ഗൗതവും കൂടെയുണ്ടായിരുന്ന അഭിഷേകും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഗൗതം മുങ്ങിതാഴ്ന്നു. പുതുക്കാട് നിന്നും അഗ്നിരക്ഷസേനയുടെ സ്കൂബാ ടീം എത്തി പുഴയില് ഒന്നരമണിക്കൂറോളം തിരച്ചില് നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പറപ്പൂക്കര സെന്റ് ജോണ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ഥിയാണ് ഗൗതം.
വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ‘ധിഷണ 2022’
ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ ധിഷണ 2022 ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ സോണിയ ഗിരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി പുസ്തക വിതരണം നടത്തി. കൗൺസിലർ അഡ്വ. കെ.ആർ. വിജയ, എ.ഇ. ഒ. എം.സി. നിഷ, ഡി.ഇ. ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്, ദീപു.എൻ. മംഗലം, സിസ്റ്റർ മേബിൾ
സി.പി.ഐ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ തീപിടുത്തം ഒഴിവായി
കാട്ടൂർ : രാത്രി സമ്മേളന പോസ്റ്റർ ഒട്ടിക്കുന്നതിനിടെ ശ്രദ്ധയിൽപെട്ട സമീപത്തെ കടയിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നും ആളിപടർന്ന തീ സി.പി.ഐ കാട്ടൂർ ലോക്കൽ ലോക്കൽ കമ്മിറ്റി നേതാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ അണച്ചു. കാട്ടൂർ ഹൈസ്കൂൾ ജംഗ്ഷനടുത്തുള്ള ലീ ടൈലേഴ്സിൽ ഇലക്ട്രിക് ആയേൺ ബോക്സിൽ നിന്നുണ്ടായ ഷോർട്ട്സർക്യൂട്ടിൽ നിന്നും തീ ആളിപടരുകയായിരുന്നു, രാത്രി പത്തുമണിയോടടുത്ത് സമ്മേളന പോസ്റ്റർ ഒട്ടിക്കുന്നതിനിടെ മഴ പെയ്തതിനാൽ ജംഗ്ഷനിലുള്ള ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു
മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി
ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്തെ കോ ഈഡൻ ഹാളിൽ നടന്ന പരിശീലനപരിപാടി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സഹകരണ യൂണിയൻ അംഗം ലളിത ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ എക്സ്പെർട്ട് കമ്മിറ്റി അംഗം ബി പി പിള്ള ക്ലാസ്സുകൾ