പൊറത്തൂച്ചിറ പൂർണതോതിൽ ഉടൻ കെട്ടിയില്ലെങ്കിൽ പൊറത്തിശ്ശേരി മേഖലയിലെ കർഷകരെ ഉൾപ്പെടുത്തി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എൽ.ഡി.എഫ്. നഗരസഭയുടെ മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ 36 -ാം വാർഡിലെ പൊറത്തൂചിറ സമയബന്ധിതമായി കെട്ടാൻ വൈകിയത് നഗരസഭയുടെ വീഴ്ചയും അനാസ്ഥയുമാണെന്ന് ആരോപിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തില്‍ നഗരസഭയുടെ മുന്നിൽ എൽ.ഡി.എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആർ വിജയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
Featured
കൂടൽമാണിക്യം ക്ഷേത്രത്തിലെ പൂജവെപ്പ് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്നു
ബി.എഡ് സീറ്റ് ഒഴിവുകൾ
വല്ലക്കുന്ന് വി. അല്‍ഫോന്‍സ ദേവാലയത്തിൽ അല്‍ഫോന്‍സ അമ്മയുടെ മരണ തിരുന്നാളിന് കൊടിയേറി, തിരുന്നാൾ ജൂലൈ 28ന്
വല്ലക്കുന്ന് : വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സ ദേവാലയത്തിൽ വിശുദ്ധ അല്‍ഫോന്‍സ അമ്മയുടെ മരണ തിരുന്നാളിന് പൂവ്വത്തുശ്ശേരി ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ കൊടിയേറ്റി. ജൂലൈ 28 വ്യാഴാഴ്ച ആണ് മരണ തിരുന്നാൾ. ജൂലൈ 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് ആഘോഷമായ നവനാള്‍ വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം, നൊവേന എന്നിവ ഉണ്ടായിരിക്കും. മരണ തിരുന്നാൾ ദിനമായ ജൂലൈ 28 വ്യാഴാഴ്ച
എൽ.എൽ.എം ഒന്നാം റാങ്ക് വിജോ വർഗീസിന്
ഇരിങ്ങാലക്കുട : എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർത്ഥി വിജോ വർഗീസിന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൽ.എൽ.എം പരീക്ഷയിൽ ഒന്നാം റാങ്ക്. വല്ലക്കുന്ന് സ്വദേശിയാണ് വിജോ വർഗീസ്. ചിറയത്ത് തെക്കേത്തല ലോനക്കുട്ടി വർഗീസിന്റെയും ലീലയുടെയും മകനാണ്. വെറ്ററിനറി ഡോക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്ന വിജോ അതിനുശേഷം നിയമപഠനത്തിനു ചേരുകയായിരുന്നു.
തിരുവാതിര ഞാറ്റുവേല
പൗരാണിക കാലം മുതൽ സമയവും ദിവസവും കാലാവസ്ഥയും അറിയാൻ ഉപയോഗിച്ചിരുന്ന കാർഷിക കലണ്ടർ ആണ് ഞാറ്റുവേലകൾ. ഞായർ സൂര്യനേയും വേള സമയത്തെയും സൂചിപ്പിക്കുന്ന ഭൂമിയുടെ ഭ്രമണപഥത്തെ 27 ഭാഗങ്ങളാക്കി തിരിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന മേടമാസത്തിൽ ആരംഭിച്ച് മീനമാസത്തിൽ അവസാനിക്കുന്ന ഈ കാർഷിക വർഷത്തെ 13.5 ദിവസം വീതം ആയാണ് വിഭജിച്ചിരിക്കുന്നത്. ഓരോ സമയത്തെയും ചെടികളുടെ വളർച്ച, ജലസേചനം, വളപ്രയോഗം,കീടബാധ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഈ കലണ്ടർ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്. അശ്വതി മുതൽ
ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ഫ്ലാഷ് മൊബ്
നെല്ല് സംഭരണം താറുമാറായി: മുരിയാട് കർഷകർ ദുരിതത്തിൽ
ഇരിങ്ങാലക്കുട : സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം മുരിയാട് മേഖലയിൽ താറുമാറായി. സപ്ലൈകോ ഏല്പിച്ച കമ്പനികൾ സമയത്ത് നെല്ലെടുക്കാൻ വരാതായതോടെ കർഷകർ ദുരിതത്തിൽ. പതിനഞ്ചു ദിവസം മുൻപ് കൊയ്തു വച്ച നെല്ല് കമ്പനികൾ എത്താതായതോടെ പാടത്തു കെട്ടികിടക്കയാണ്. ഇടക്കിടക്കെ മഴ പെയ്യുന്നതോടെ സംഭരിച്ചുവച്ച നെല്ലും നാശമായിക്കൊണ്ടിരിക്കയാണ്. ദിവസം ചെല്ലും തോറും നെല്ലിന്റെ തൂക്കവും വിലയും കുറഞ്ഞു വരികയാണെന്നും കർഷകർ വേവലാതിപ്പെട്ടു.കൊയ്തു വച്ച നെല്ല് എത്രയും വേഗം കൊണ്ടുപോകുന്നതിനുള്ള നടപടി
പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു
ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട പഴയ നഗരസഭ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളെ കണ്ടും, സ്ഥാപനങ്ങൾ സന്ദർശിച്ചും ശനിയാഴ്ച വോട്ടഭ്യർത്ഥന നടത്തി. പ്രമുഖ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, സ്ഥാനാർത്ഥിക്ക് കഥകളിയിൽ ആദ്യമായി ചുട്ടി കുത്തിയ കലാനിലയം പരമേശ്വരൻ ആശാൻ, അന്തരിച്ച കൊരുമ്പു സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കുടുംബം, കലാനിലയം ഗോപിനാഥൻ, കലാമണ്ഡലം പ്രഷീജ, കല്ലികാട്ട് ഗോപി, അന്തരിച്ച പഴയ
കർശന നിയന്ത്രണങ്ങളോടെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം : ഉദ്യോഗസ്ഥതല യോഗം ചേർന്നു
ഇരിങ്ങാലക്കുട : മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച തിരുവുത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗം വ്യാഴാഴ്ച ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു . വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം യോഗത്തിൽ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അതോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങുകൾ മാത്രമായി