ഇരിങ്ങാലക്കുട : ഭോപ്പാലിലെ മധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമയിലെ നാടകവിദ്യാർത്ഥികളുടെ വാർഷിക നാടകാവതരണത്തിന്റെ ഭാഗമായി പ്രശസ്തനാടക സംവിധായകനായ രാജേന്ദ്രപാഞ്ചാൽ സംവിധാനം ചെയ്ത "കാളിദാസ ഇൻ ജംബിൾഡ് ഫ്രയിംസ്" എന്ന നാടകത്തിന്റെ അവതരണം ശനിയാഴ്ച വൈകിട്ട് 6.30ന് ഭോപ്പാലിലെ ട്രൈബൽ മ്യൂസിയത്തിൽ നടക്കും. ഈ അവതരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരുമാസത്തോളം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ പ്രശസ്ത കൂടിയാട്ട കലാകാരനായ അമ്മന്നൂർ രജനീഷ് ചാക്യാരുടെ കീഴിൽ ഈ വിദ്യാലയത്തിലെ കലാകാരന്മാർ കൂടിയാട്ടത്തിലെ
Exclusive
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, ദിവസങ്ങളായിട്ടും നടപടിയില്ല
പൊറത്തിശ്ശേരി : ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷന് സമീപം പൊറത്തിശ്ശേരി വി വൺ നഗർ റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം. അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതി. റോഡിനു സമീപത്തെ പൈപ്പ് പൊട്ടി മുകളിലെ പ്രതലത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങി സമീപത്തെ കാനയിലേക്ക് ഒഴുകുകയാണ്. കടുത്ത വേനലിൽ കുടിവെള്ളക്ഷാമം നേരിടുമ്പോളാണ് ഇത്തരം അനാസ്ഥകൾ.
ബിന്ദുവിനും തോമസ് ഉണ്ണിയാടനും അപരന്മാർ, ഇരിങ്ങാലക്കുടയിൽ 10 പേർ പത്രിക നൽകി
ബിന്ദുവിനും തോമസ് ഉണ്ണിയാടനും അപരന്മാർ, ഇരിങ്ങാലക്കുടയിൽ 10 പേർ പത്രിക നൽകി ഇരിങ്ങാലക്കുട : നിയമസഭയിലേക്ക് മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച 3 മണിയോടെ അവസാനിച്ചപ്പോൾ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് 10 പേർ പത്രിക നൽകിയിട്ടുണ്ട്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും യു.ഡി.എഫ് സ്ഥാനാർത്ഥിക്കും അതേപേരിലുള്ള അപരന്മാരുണ്ട്. മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളും പത്രിക നൽകിയവരിൽ പെടുന്നുണ്ട്. പ്രൊഫ. ആർ ബിന്ദു (എൽഡിഎഫ്), അഡ്വ. തോമസ് ഉണ്ണിയാടൻ (യു ഡി എഫ്)
മെമു സർവീസ് പോലെ മറ്റ് ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കണം
സീസൺ ടിക്കറ്റ്കാർക്ക് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യുവാൻ ഉള്ള അനുവാദം കൊടുക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു കല്ലേറ്റുംകര : സീസൺ ടിക്കറ്റ്കാർക്ക് എല്ലാ ട്രെയിനുകളിലും യാത്ര ചെയ്യുവാൻ ഉള്ള അനുവാദം കൊടുക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യാത്രാക്ലേശം നേരിടുന്ന സീസൺ ടിക്കറ്റ് യാത്രക്കാർക്ക് സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള സ്പെഷ്യൽ ട്രെയിനുകളിൽ യാത്ര അനുവദിക്കണം. മെമു സർവീസ് പോലെ മറ്റ് ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കണംകണ്ണൂർ ആലപ്പുഴ
11-മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം – പഞ്ചാരിമേളം അവതരണം പത്മശ്രീ പെരുവനം കുട്ടൻ മാരാർ, തത്സമയം 6:45 മുതൽ
ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെയും കേരള സംസ്കാരിക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 12 മുതൽ 17 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം കിഴെക്കെ ഗോപുരനടക്കു മുന്നിൽ നടക്കുന്ന 11-മത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം രണ്ടാം ദിവസം 6:45 മുതൽ പത്മശ്രീ പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം തത്സമയം കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക WATCH LIVEപെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ,
അങ്ങിനെ ഇരിങ്ങാലക്കുടയിലും സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രകടനം, സ്ഥാനമാനങ്ങൾ രാജിവെക്കുമെന്ന് ഭീക്ഷണിയും
ഇരിങ്ങാലക്കുട : മൂന്ന് ദശവത്സരകാലമായി ഇരിങ്ങാലക്കുടയിൽ തുടർച്ചയായി കോൺഗ്രസ് നേതാക്കൾക്ക് നിയമസഭാ സീറ്റ് നിഷേധിക്കുന്ന നേതൃത്വത്തിനെതിരെ വ്യാഴാഴ്ച വൈകുനേരം ഇരിങ്ങാലക്കുടയിൽ പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതിഷേധ പ്രകടനം നടന്നു. "ഇവിടെനിന്നും പരിഗണിക്കപ്പെടേണ്ടവരെ മറ്റു സ്ഥലങ്ങളിൽ ഇത്തവണ തീർച്ചയായും പരിഗണിക്കുമെന്ന" കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ ഉറപ്പ് വീണ്ടും ലംഘിക്കപ്പെട്ടതിലുള്ള അമർഷമാണ് പ്രതിഷേധ പ്രകടനത്തിൽ നിഴലിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആയിരുന്ന ഇരിങ്ങാലക്കുടയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവായ എം.പി ജാക്സന് പലതവണത്തെപ്പോലെയും
മാപ്രാണത്ത് തണൽ മരങ്ങൾ വെട്ടുവാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ നീക്കം ചെറുക്കും – ബി.ജെ.പി
മാപ്രാണം : സംസ്ഥാനപാതയിലെ ബ്ലാക്ക് സ്പോട്ട് റെക്ടിഫിക്കേഷന്റെ മറവിൽ കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാന പാത കടന്നുപോകുന്ന മാപ്രാണം ജംഗ്ഷനിൽ റോഡുപണിയുടെ ഭാഗമായി വലിയതോതിൽ തണൽ മരങ്ങൾ മുറിച്ച് മാറ്റുവാൻ പി.ഡബ്ലിയൂ.ഡി ഇരിങ്ങാലക്കുട അസിസ്റ്റൻ്റ് എൻജിനിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാൻ ബി.ജെ.പി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി കമ്മറ്റി തീരുമാനിച്ചു. മാപ്രാണം സെൻറററിൽ നന്തിക്കര റോഡിൽ ഇരുവശങ്ങളിലായി നിൽക്കുന്ന തണൽ മരങ്ങൾ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം നിൽക്കുന്നുവെന്നാരോപിച്ചാണ് മരങ്ങൾ
സ്ഥാനാർത്ഥിയെ അറിയുക : ഡോ. ജേക്കബ് തോമസ് (NDA)
സ്ഥാനാർത്ഥിയെ അറിയുക - ഡോ. ജേക്കബ് തോമസ് (NDA) : ജേക്കബ് തോമസ് കോട്ടയം ജില്ലയിലെ ടീക്കോയിയിലെ സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടുന്നതിനുമുമ്പ് അരുവിതുര സെന്റ് ജോർജ്ജ് കോളേജിൽ പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയാക്കി. തുടർന്ന്, അഗ്രോണമിയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടി. ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു.
സ്ഥാനാർത്ഥിയെ അറിയുക : പ്രൊഫ. ആർ. ബിന്ദു (LDF)
സ്ഥാനാർത്ഥിയെ അറിയുക - പ്രൊഫ. ആർ. ബിന്ദു (LDF) : തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻചാർജുമായി പ്രവർത്തിക്കുന്നു. സി.പി.ഐ(എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും, അഖിലേന്ത്യാ ജനാധിപത്യ, മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സിടിയുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. പത്ത് വർഷം തൃശ്ശൂർ കോർപ്പറേഷൻ അംഗം, കേരള സംസ്ഥാന ഉന്നത