ഇരിങ്ങാലക്കുട : കോവിഡ് നിരക്കും വേനൽ മഴയും ആശങ്കയുണ്ടാക്കുന്നുവെങ്കിലും വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള ഫല-പലവ്യഞ്ജന വിപണി സജീവമാകുന്നു. കണി ചക്കയും, പുളിശ്ശേരി മാങ്ങയും, വെള്ളരിയും, കൊന്നപ്പൂവും 2 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിഷു വിപണിയിൽ എത്തിത്തുടങ്ങി. നാട്ടിൻപുറങ്ങളിലെ ഉത്പന്നങ്ങൾക്കാണ് ഇത്തവണ വിപണിയിൽ ഡിമാൻഡ്. വിഷുവിനു വെറും രണ്ടുനാൾ മാത്രം ശേഷിക്കെ വിപണി സജ്ജീവമാകുന്നതിന്റെ ലക്ഷണങ്ങൾ നഗരത്തിൽ ദൃശ്യമാണ്. മറ്റു വസ്തുക്കളെ പോലെ തന്നെ വിഷു സാധനങ്ങൾക്കും വിപണിയിൽ വില
Exclusive
ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ മാറ്റി വെച്ച 2020ലെ ഉത്സവത്തിൻ്റെ വലിയ വിളക്കു ദിവസമായ തിങ്കളാഴ്ച ശ്രീരാമ പട്ടാഭിഷേകം അരങ്ങിലെത്തുന്നു
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിലെ മാറ്റി വെച്ച 2020ലെ ഉത്സവത്തിൻ്റെ വലിയ വിളക്കു ദിവസമായ ഏപ്രിൽ 5 തിങ്കളാഴ്ച ശ്രീരാമ പട്ടാഭിഷേകം അരങ്ങിലെത്തുന്നു. ഇരിങ്ങാലക്കുട കളിയരരങ്ങ് വഴിപാടായി സമർപ്പിക്കുന്ന കഥകളിയിൽ കലാനിലയം ഗോപി ,കലാമണ്ഡലം രതീഷ, മാസ്റ്റർ യദുകൃഷ്ണൻ, ഹരികൃഷ്ണൻ കലാനിലയം ഗോപിനാഥ് പ്രദീപ് രാജപാറക്കടവ്, കലാനിലയം മനോജ്, RLV പ്രമോദ് എന്നിവർ വേഷമിടുന്നു. സംഗീതം കലാമണ്ഡലം നാരായണൻ എlമ്പാന്തിരി ,കലാനിലയം രാജീവൻ എന്നിവരും പശ്ചാത്തല വാദ്യം ചെണ്ട കലാമണ്ഡലം
ഇരിങ്ങാലക്കുടയിൽ പരസ്യ പ്രചരണത്തിന്റെ അവസാന നിമിഷങ്ങൾ
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വെള്ളിയാഴ്ച 370 പേർ പോസ്റ്റൽ വോട്ട് ചെയ്തു, വോട്ടിംഗ് സൗകര്യം ശനിയാഴ്ചയും തുടരും
മാപ്രാണം : ഇരിങ്ങാലക്കുട നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപെട്ടവർക്കായി മാപ്രാണത്തെ ബ്ലോക്ക് ഡെവലൊപ്മെന്റ് ഓഫീസിൽ സജ്ജീകരിച്ച വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വെള്ളിയാഴ്ച 370 പേർ പോസ്റ്റൽ വോട്ട് ചെയ്തു. വ്യാഴാഴ്ച 85 പേർ വോട്ട് ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വോട്ടിങ് സൗകര്യം തുടരുമെന്ന് അസി. റിട്ടേണിങ് ഓഫീസർ കൂടിയായ ബി.ഡി.ഓ അജയ് എ ജെ അറിയിച്ചു. വെള്ളിയാഴ്ച അവധി
നെല്ല് സംഭരണം താറുമാറായി: മുരിയാട് കർഷകർ ദുരിതത്തിൽ
ഇരിങ്ങാലക്കുട : സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം മുരിയാട് മേഖലയിൽ താറുമാറായി. സപ്ലൈകോ ഏല്പിച്ച കമ്പനികൾ സമയത്ത് നെല്ലെടുക്കാൻ വരാതായതോടെ കർഷകർ ദുരിതത്തിൽ. പതിനഞ്ചു ദിവസം മുൻപ് കൊയ്തു വച്ച നെല്ല് കമ്പനികൾ എത്താതായതോടെ പാടത്തു കെട്ടികിടക്കയാണ്. ഇടക്കിടക്കെ മഴ പെയ്യുന്നതോടെ സംഭരിച്ചുവച്ച നെല്ലും നാശമായിക്കൊണ്ടിരിക്കയാണ്. ദിവസം ചെല്ലും തോറും നെല്ലിന്റെ തൂക്കവും വിലയും കുറഞ്ഞു വരികയാണെന്നും കർഷകർ വേവലാതിപ്പെട്ടു.കൊയ്തു വച്ച നെല്ല് എത്രയും വേഗം കൊണ്ടുപോകുന്നതിനുള്ള നടപടി
കൂടൽമാണിക്യം ഉത്സവം: ആനകളുടെ പരിശോധന നടന്നു, കൊടിപ്പുറത്ത് വിളക്ക് പ്രദക്ഷിണങ്ങൾക്ക് 3 ആന
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉത്സവത്തിന്റെ ചടങ്ങുകളുടെ ഭാഗമായുള്ള പ്രദക്ഷിണങ്ങൾക്ക് പങ്കെടുക്കുന്ന ആനകൾക്കുള്ള വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പരിശോധനകൾ തിങ്കളാഴ്ച കൊട്ടിലാക്കലിൽ നടന്നു. കൂടൽമാണിക്യം മേഘാർജ്ജുനൻ, കുട്ടംകുളങ്ങര അർജുനൻ, അന്നമനട ഉമാ മഹേശ്വരൻ എന്നി 3 ആനകളാണ് തിങ്കളാഴ്ച രാത്രി 9 മണിക്ക് ശേഷം നടക്കുന്ന കൂടൽമാണിക്യം കൊടിപ്പുറത്ത് വിളക്ക് പ്രദക്ഷിണങ്ങൾക്ക് പങ്കെടുക്കുന്നത്.മൃഗ സംരക്ഷണ വകുപ്പിലെ ഇരിങ്ങാലക്കുട പോളി ക്ലിനിക്കിലെ സീനിയർ വെറ്റെർനറി സർജ്ജൻ ഡോ. ബാബുരാജ്
കൂടല്മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി
ഇരിങ്ങാലക്കുട : കൂടല്മാണിക്യം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റം കിഴക്കേനടയില് വലിയ ബലിക്കല്ലിനോട് ചേര്ന്നുള്ള കൊടിമരത്തില് ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന് നമ്പൂതിരി നിർവഹിച്ചു. പതിവുള്ള പഞ്ചാരിമേളത്തിന്റെയും ആനകളുടെയും കലകളുടെയും പത്ത് ദിവസം നീണ്ടുനില്ക്കുന്ന മഹോത്സവത്തിന് വിപിരിതമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം മാറ്റിവെച്ച 2020ലെ കൂടൽമാണിക്യം തിരുവുത്സവം ഇപ്പോൾ ചടങ്ങുകൾ മാത്രമായി മാർച്ച് 28 ഞായറാഴ്ച മുതൽ ഏപ്രിൽ 7 വരെയാണ് ആഘോഷിക്കുന്നത്.താന്ത്രിക ചടങ്ങുകളാല് പവിത്രമായ ക്ഷേത്രത്തില്
തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ പോലീസ് റൂട്ട് മാർച്ച്
ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാന പരിപാലനച്ചുമതല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട പോലീസും ഉത്തരാഖണ്ഡ് അതിർത്തിസംരക്ഷണ പോലീസ്സായ സീമാ ബെൽ 57-ാം ബറ്റാലിയൻ, എസ് എസ് ബി കമാൻഡോസും ഠാണാവില് നിന്നും ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡ് പരിസരം വരെ വെള്ളിയാഴ്ച വൈകുനേരം റൂട്ട് മാർച്ച് നടത്തി. ബറ്റാലിയൻ അസിസ്റ്റന്റ് കമാന്റന്റ് ഡി എസ് കാർക്കിയുടെ നേതൃത്വത്തിലുള്ള 45 കമാൻഡോകളും, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐമാരായ മനു വി
കർശന നിയന്ത്രണങ്ങളോടെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം : ഉദ്യോഗസ്ഥതല യോഗം ചേർന്നു
ഇരിങ്ങാലക്കുട : മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മാറ്റിവച്ച തിരുവുത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല യോഗം വ്യാഴാഴ്ച ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു . വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം യോഗത്തിൽ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അതോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ചടങ്ങുകൾ മാത്രമായി
ആനകളുടെ തലപൊക്ക മൽസരം – വനം വകുപ്പ് കേസെടുത്തു
ഇരിങ്ങാലക്കുട : ആനകളെ നിർബന്ധിപ്പിച്ചും, വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് തീർത്തും നിയമവിരുദ്ധമായിരിക്കെ ഇത്തരത്തിൽ ആനകളുടെ തലപൊക്ക മൽസരം നടത്തിയതിന് പുറനാട്ടുക്കര ദേവിതറ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാർക്കെതിരെ തൃശൂർ സോഷ്യൽ ഫോറെസ്റ്ററി വിഭാഗം കേസെടുത്തു. കോട്ടയം ഭാഗത്തുള്ള പാമ്പാടി രാജൻ എന്ന പ്രസിദ്ധമായ ആനയുടെ പാപ്പാൻമാരായ പെരുമ്പാവൂർ പറമ്പിൽപീടിക കുഴിയാലുങ്കൽ വീട്ടിൽ രജീഷ്, ചാലക്കുടി