ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ബ്രഹ്മശ്രീ മുംബൈ സുന്ദരരാമൻ ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന ജനുവരി 14 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിമുതൽ ഗായത്രി ഹാളിൽ നടക്കും. ഉദ്ദേശം 350 വർഷങ്ങൾക്കു മുമ്പ് തഞ്ചാവൂർ പ്രദേശത്തു നിന്നും ഉടലെടുത്ത ഈ ഭജന പദ്ധതിയിൽ സംഗീതവും ഭക്തിയും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ഭാരതത്തിലെ വിവിധ ദേശങ്ങളിലെ ഭക്ത കവികൾ രചിച്ച വിവിധ ഭാഷയിലെ ഭക്തി ഗീതങ്ങൾ
Editors pick
ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
അറിയിപ്പ് : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജനുവരി 6ന് രാവിലെ 11 മണിക്ക് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487-2994110
മഹാത്മാ സംഗമം ഡിസംബർ 31, ജനുവരി 1 തീയതികളിൽ കണ്ടാരന്തര മൈതാനിയിൽ
പൊറത്തിശ്ശേരി : മഹാത്മ എൽ പി ആൻഡ് യു,പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപക അനധ്യാപകരുടെയും ആഭിമുഖ്യത്തിൽ പൊറത്തിശ്ശേരി കണ്ടാരന്തര മൈതാനിയിൽ മഹാത്മാ സംഗമം ഡിസംബർ 31 ജനുവരി 1 എന്നീ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 31 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ മഹാത്മ എൽ പി ആൻഡ് യു പി സ്കൂളിലെ കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും മക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ,