ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ഭാരത് സേവക്സമാജ് 10 ലക്ഷം പേർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത പരിശീലനം നൽകുന്നു

ഇരിങ്ങാലക്കുട : ഇന്ത്യയെ 2020ൽ ഡിജിറ്റൽ സാക്ഷരത രാഷ്ട്രമായ് പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രഗവൺമെന്‍റ് ‘ഡിജിറ്റൽ ഇന്ത്യ’ എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ, കോളേജ്, പഞ്ചായത്തുകൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന 14 വയസ്സുമുതൽ 60 വയസ്സുവരെ പ്രായമുള്ള 1 ലക്ഷം പേർക്ക് ഭാരത് സേവക് സാമാജിന്റെ ഇരിങ്ങാലക്കുട സെന്ററിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം നൽകുന്നു.


ആദ്യഘട്ടത്തിൽ 14 നും 17 നും മദ്ധ്യേ പ്രായമുള്ള കുട്ടികളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. പ്രാഥമിക പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷ നടത്തിയും വിജയികൾക്ക് കേന്ദ്രഗവൺമെന്‍റിന്‍റെ സർട്ടിഫിക്കറ്റുനൽകുന്നതുമാണ്. പ്രവേശനം, പരിശീലനം, പരീക്ഷ എന്നിവ തികച്ചും സൗജന്യമാണ്. ഈ പ്രോജക്റ്റ് സൗത്ത് ഇന്ത്യയിൽ എയിംസുമായ് സഹകരിച്ചാണ് ഭാരത് സേവകസമാജ് നടത്തുന്നത്.

വാർത്താസമ്മേളനത്തിൽ സെന്റർ ഇൻ ചാർജ്ജ് – ദിവ്യ സിപ്‌സൻ, കോ-ഓഡിനേറ്റർ കെ ബി രതീഷ്, ട്രെയിനിങ് ഇൻചാർജ്ജ് ജെയിൻജോസ്, ആകാശ്, സുരേഷ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് :9061047787

Leave a comment

Top