ഇടവകയിലെ സുമനസുകളുടെ കാരുണ്യത്തിൽ സെബാസ്റ്റ്യന് വീടൊരുങ്ങി

ആനന്ദപുരം : ഇരിങ്ങാലക്കുട രൂപതയുടെ റുബി ജുബിലിയുടെയുംആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്‍റെ നവതി മെമ്മോറിയലിന്‍റെയും ഭാഗമായി സാധുഭവന നിര്‍മ്മാണ പദ്ധതിയിലുടെ ഇടവകയിലെ സെന്‍റ്. സെബാസ്റ്റ്യന്‍ യൂണിറ്റിലെ പടമാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്‍റെ കുടംബത്തിന് നിര്‍മ്മിച്ച വീടിന്‍റെ വെഞ്ചിരിപ്പും താക്കോൽ ദാനവും അഭിവന്ദ്യ പിതാവ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. ഏകദേശം 10 ലക്ഷം രൂപയോളം ചിലവ് വരുന്ന ഭവനത്തിനായുള്ള പണം പൂർണ്ണമായും ഇടവകയിലെ നല്ലവരായ അഗംങ്ങളാണ് നൽകിയത്.

28 ഫെബ്രുവരിയിൽ ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ തറക്കല്ലിടൽ കർമ്മം നിർവഹിച്ച് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ചുമാസം കൊണ്ടാണ് 5 സെൻ്റിൽ 600 സ്‌ക്വയർ ഫീറ്റിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ഉൾപ്പടെയുള്ള വീട് പണിതീർത്തത്. വികാരിയച്ചനും കൺവീനർ ജോൺ ഇല്ലിക്കലും കെെക്കാരൻമാർ മറ്റ് കമ്മറ്റി അഗംങ്ങളുമാണ് ഇതിന് നേതൃത്വം നൽകിയത്.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top