ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ എക്സൈസ് മിന്നൽ പരിശോധന നടത്തി

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് സംഘം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഇരിങ്ങാലക്കുട നഗരത്തിലെ സ്വകാര്യ ലേബർ ക്യാമ്പുകളിൽ ബുധനാഴ്ച വൈകുനേരം മിന്നൽ പരിശോധന നടത്തി. എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോധും സംഘവും നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധന വരും ദിവസങ്ങളിലും തുടരും. എക്സൈസ് ഉദ്യോഗസ്ഥരായ ടി എ ഷഫീക്, വി എം സ്മിപിൻ, കെ എ അനീഷ്, ഗോവിന്ദൻ എന്നിവരും ഉണ്ടായിരുന്നു.

Leave a comment

Top