ഷോക്കടിപ്പിച്ച് ആക്രമിച്ച കേസില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

ഇരിങ്ങാലക്കുട : പുതുക്കാട് ചെങ്ങാലൂരുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ ഷോക്കടിപ്പിച്ച് ആക്രമിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ട് തമിഴ്‌നാട് തേനി സ്വദേശി കോട്ടൂര്‍ അംബേദ്ക്കര്‍ സ്ട്രീറ്റില്‍ കുപ്പത്ത് രാജ (39)നെയാണ് ഇരിങ്ങാലക്കുട അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ ഷൈൻ മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.

2016 നവംബര്‍ പത്തിന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. രാത്രികാലങ്ങളില്‍ വീട്ടില്‍ എത്തിനോക്കാന്‍ പോയത് നാട്ടുകാരും മറ്റും ചേര്‍ന്ന് കണ്ടുപിടിച്ച് ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതിലുള്ള വിരോധത്തിലാണ് പ്രതി പുതുക്കാട് സ്‌നേഹപുരത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ ഇലക്ട്രിക് വയറിന്റെ അറ്റം മുട്ടിച്ച് ഷോക്കേല്‍പ്പിച്ച് ആക്രമിച്ചത്. പുതുക്കാട് പോലിസ് എസ്.ഐ.യായിരുന്ന എസ്.പി. സൂധീരന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി , അഡ്വേക്കേറ്റുമാരായ ജിഷ ജോബി, അൽജോ, പി ആന്റണി എന്നിവർ ഹാജരായി

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top