ഊരകം പള്ളിയിൽ ജൂബിലി ഭവനത്തിന്‍റെ താക്കോൽ കൈമാറ്റം നടത്തി

ഊരകം : ഊരകം സെന്‍റ് ജോസഫ്സ് പള്ളിയിൽ ശതോത്തര സുവർണ ജൂബിലിയാഘോഷത്തന്‍റെ ഭാഗമായി നിർധന കുടുംബത്തിന് നിർമിച്ച് നൽകിയ ജൂബിലി ഭവനത്തിന്‍റെ താക്കോൽ കൈമാറി. ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം ഡയറക്ടർ ഫാ.വർഗീസ് കോന്തുരുത്തി താക്കോൽ കൈമാറ്റം നടത്തി. വികാരി ഡോ. ബെഞ്ചമിൻ ചിറയത്ത് ആശിർവാദകർമ്മം നി്ർവഹിച്ചു.

ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, കൈക്കാരന്മാരായ പി.എൽ.ജോസ്, കെ.പി.പിയൂസ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്‍റ് ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, സിസ്റ്റർ വിക്ടോറിയ, ബ്രദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ എന്നിവർസംസാരിച്ചു.. സ്നേഹഭവന പദ്ധതി പ്രകാരം ഇടവകയിൽ നിർമിച്ചു നൽകുന്ന നാലാമത്തെ വീടാണിത്.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top