വായനശാലയിൽ കുട്ടികളുടെ സംവാദസദസ്സ്

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ മതിലകം കളരിപ്പറമ്പ് വായനശാല സന്ദർശിച്ചു. പാട്ടും കവിതയും പുസ്തക പരിചയവുമായി വായനശാലാ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്നു നടത്തിയ സംവാദസദസ്സ് അവിസ്മരണീയമായി.

അടുക്കും ചിട്ടയുമുള്ള വായനശാലാ ക്രമീകരണങ്ങളും മൾട്ടിമീഡിയ ലൈബ്രറി, മത്സരപ്പരീക്ഷകൾക്കാവശ്യമായ പുസ്തക ശേഖരം, ബാലസാഹിത്യ കോർണർ ,റഫറൻസ് ലൈബ്രറി തുടങ്ങിയ സജ്ജീകരണങ്ങളും മികച്ചതായിരുന്നു. ഹെഡ്മാസ്റ്റർ പി.ജി. സാജൻ, ടി.ആർ കാഞ്ചന, സി.പി. സ്മിത തുടങ്ങിയവർ നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി എം.എസ് ദിലീപ്, സി.എം ജുഗ്നു, ലൈബ്രേറിയൻ ലത, ഹരിത, അപർണ, ഫായിസ് ,കീർത്തി, രാധിക ,അഞ്ജന, നീരജ് ,അരുൾ കൃഷ്ണൻ, കൃഷ്ണരൂപ് , മീനാക്ഷി തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Top