ഇരിങ്ങാലക്കുട മത്സ്യ മാർക്കറ്റിൽ നിന്ന് ഫോർമാലിൻ ചേർത്ത ചെമ്മീൻ പിടികൂടി

ഇരിങ്ങാലക്കുട : ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നടത്തിയ സ്ട്രിപ്പ് ടെസ്റ്റിൽ ഇരിങ്ങാലക്കുട നഗരസഭാ ഓൾസെയിൽ മത്സ്യ മാർക്കറ്റിൽ നിന്ന് ഫോർമാലിൻ അടങ്ങിയ ചെമ്മീൻ പിടിക്കൂടി. മൂന്നുപീടികയിൽ എത്തിയ മത്സ്യ വണ്ടിയിൽ നിന്നാണ് ഇവിടെ ചെമ്മീൻ എത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു. വ്യാപാരികൾക്കെതിരെ പിഴ ഈടാക്കിയീട്ടില്ല. ഫോർമാലിൻ അടങ്ങിയ ചെമ്മീൻ നശിപ്പിച്ചു കളഞ്ഞു.

തൃശൂർ ജില്ലാ ഫുഡ് സേഫ്റ്റി അസ്സിസ്സ്ടന്റ് കമ്മീഷണർ ജി ജയശ്രീയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരിങ്ങാലക്കുട – ഒല്ലൂർ ഫുഡ് സേഫ്റ്റി ഓഫീസർ അനിലൻ കെ കെ, തൃശൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ വി കെ പ്രദീപ്കുമാർ, ചാലക്കുടി ഫുഡ് സേഫ്റ്റി ഓഫീസർ ഉദയ ശങ്കർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ജില്ലയിലെ എല്ലാ മത്സ്യ മാർക്കറ്റിലും നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇരിങ്ങാലക്കുടയിലും എത്തിയത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ മീൻ നന്നാക്കിയ വീട്ടമ്മയുടെ കൈയിലെ സ്വർണവളയുടെ നിറം പോയതായ് വാർത്തയുണ്ടായിരുന്നു

Leave a comment

Top