‘മൂൺ ലൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2017 ലെ മികച്ച ചിത്രം ഉൾപ്പെടെ 3 അക്കാദമി അവാർഡുകൾ നേടിയ അമേരിക്കൻ ചിത്രമായ ‘മൂൺ ലൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 29ന് വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. നായക കഥാപാത്രത്തിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അൽവിൻ മെഗ് ക്രേനയുടെ ആത്മകഥാംശമുള്ള നാടകമായ ‘ഇൻ മൂൺ ലൈറ്റ് ബ്ലാക്ക് ബോയ്സ് ലുക്ക് ബ്ലൂ’വിനെ ആസ്പദമാക്കി ബാരി ജെങ്കിങ്ങ്സ് സംവിധാനം ചെയ്ത ചിത്രത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി ‘ന്യൂയോർക്ക് ടൈംസ്’ തിരഞ്ഞെടുത്തിരുന്നു. മികച്ച ചിത്രം, തിരക്കഥ, സഹനടൻ എന്നീ വിഭാഗങ്ങളിലെ അക്കാദമി അവാർഡുകളാണ് ചിത്രം നേടിയത്. പ്രവേശനം സൗജന്യം. ചിത്രത്തിന്റെ സമയം 111 മിനിറ്റ് .

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top