പട്ടേപ്പാടം മഹല്ല് ഇർഷാദ്ദുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പട്ടേപ്പാടം : മഹല്ല് ഇർഷാദ്ദുൽ ഇസ്ലാം മദ്രസയിൽ പ്രവേശനോത്സവവും, മഹല്ല് അംഗങ്ങളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്‌ നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നല്കുകയും ചെയ്തു. മഹല്ല് ഖത്തീബ് അനസ് നദവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ സിദ്ധിക്ക് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം വടക്കൻ, ഷുക്കൂർ റഹ്മാനി, അബ്ദുൾ കരിം മൗലവി, അബ്ദുൾ ഗഫൂർ മൗലവി, സെയ്തു മുഹമ്മദ്‌ ഹാജി, ബഷീർ.എം എ എന്നിവർ സംസാരിച്ചു. മഹല്ല് പ്രസിഡന്റ്‌ സിദ്ധിക്ക് ഹാജി വിജയികൾക്ക് ക്യാഷ് പ്രൈസ്സും ട്രോഫിയും വിതരണം നടത്തി.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top