വാർത്തയെ തുടർന്ന്, റോഡിലേക്ക് മാലിന്യം ഒഴുക്കിയ ഹോട്ടലിനെതിരെ നഗരസഭയുടെ നടപടി

ഇരിങ്ങാലക്കുട : പരസ്യമായ് പൊതുകാനയിലേക്കും റോഡിലേക്കും മാലിന്യം ഒഴുക്കുന്നുവെന്ന ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ വാർത്തയെ തുടർന്ന് കൂടൽമാണിക്യം റോഡിലെ സായ് ശരവണഭവൻ ഹോട്ടലിനെതിരെ നഗരസഭാ നടപടിയെടുത്തു. ഇപ്പോൾ തുടരുന്ന മാലിന്യം ഒഴുക്കൽ നിർത്തിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഹോട്ടൽ അടച്ചു പൂട്ടുമെന്ന് കാണിച്ചാണ് നഗരസഭ സെക്രട്ടറി ബുധനാഴ്ച വൈകീട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.

നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഈ ഹോട്ടൽ ഈ പ്രവർത്തി തുടർന്ന് വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് നഗരസഭാ സെക്രട്ടറി കെ എ അൻവർ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗം സൂപ്പർ വൈസർ എം മൊഹമ്മദ് കുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ സലിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യ വി.ജി, എന്നിവരാണ് ഹോട്ടൽ പരിശോധിച്ച് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നുണ്ടെന്ന് തെളിവ് സഹിതം റിപ്പോർട്ട് നൽകിയത്.

related news:
പൊതുജനങ്ങളെയും നഗരസഭയെയും വെല്ലു വിളിച്ച് ധാർഷ്ട്യത്തോടെ ഹോട്ടൽ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കി വിടുന്നു

Leave a comment

  • 28
  •  
  •  
  •  
  •  
  •  
  •  
Top