പ്രദീപിന് പ്രണാമം : ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉദ്‌ഘാടനം ശനിയാഴ്ച

ഇരിങ്ങാലക്കുട : ഭൂരഹിതർക്ക് ഭവന നിർമ്മാണത്തിന് സൗജന്യ വിതരണത്തിനായി ചെമ്മണ്ടയിൽ സേവാഭാരതിക്ക് ലഭിച്ച സ്ഥലത്ത് 5 വീടുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു. ഗുണഭോക്താക്കളിൽ ഒരാൾ നാടൻ പാട്ട് രചയിതാവായ പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യ സരിത പ്രദീപാണ്.

2 മക്കളോടൊത്ത് വാടകവീട്ടിൽ താമസിക്കുന്ന അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ നാടൻപാട്ട് കലാകാരൻ  പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യ സരിതക്ക് വീട് നിർമ്മാണത്തിന് ധനസമാഹരണത്തിനായ് സേവാഭാരതി “പ്രദീപിന് പ്രണാമം” എന്ന പേരിൽ ആരംഭിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ഉദ്‌ഘാടനം ശനിയാഴ്ച വൈകീട്ട് ഇരിങ്ങാലക്കുട സംഗമം ഹാളിൽ സിനിമ നടനും നാടൻപാട്ട് ഗായകനുമായ രാജേഷ് തംബുരു നിർവ്വഹിക്കും. ചടങ്ങിൽ സേവാഭാരതി പ്രസിഡന്റ് പി.കെ ഉണ്ണികൃഷ്‌ണൻ, സംഗീത സംവിധായകൻ വിനോദ് നെല്ലായി, ഇരിങ്ങാലക്കുട ലയൺസ്‌ ക്ലബ് പ്രസിഡന്റ് ജിത ബിനോയ് എന്നി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top