ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്കൂളിൽ യോഗ സംഗീതദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹൈസ്കൂളിൽ യോഗ സംഗീതദിനം ആചരിച്ചു. വയലിനിസ്റ്റ് പ്രവീൺ പി ഹരി വയലിൻ വായിച്ചുകൊണ്ട് പരിപാടി ഉദ്‌ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് പി ടി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നന്ദന കൃഷ്‌ണ, ലക്ഷ്മി കെ ജി എന്നിവരുടെ ക്ലാസ്സിക്കൽ സംഗീതം ശ്രദ്ധേയമായ്. ഹെഡ്മിസ്ട്രസ് സി.റോസ്‌ലെറ്റ്, റോസ് ആന്റണി, പവിത്ര രമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ യോഗ പ്രകടനവും നടന്നു.ഐറിൻ ജോജോ സ്വാഗതവും അർച്ചന കൃഷ്‌ണ നന്ദിയും പറഞ്ഞു.

Leave a comment

Top