പ്രൊഫ. മീനാക്ഷി തമ്പാനെ ആദരിക്കുന്നു : ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ

ഇരിങ്ങാലക്കുട : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളമഹിളാ സംഘം തൃശൂർ ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ രാഷ്ട്രീയ മണ്ഡലത്തിലും മഹിളാ പ്രസ്ഥാനത്തിലും മായാത്ത മുദ്ര പതിപ്പിച്ച പ്രൊഫ മീനാക്ഷി തമ്പാന് എഴുപത്തിയേഴ് വയസ്സ് പൂർത്തിയാകുന്ന സന്ദർഭത്തിൽ ജൂൺ 23 ശനിയാഴ്ച്ച ശ്രീനാരായണ ഹാളിൽ സമാദരണ സമ്മേളനം സംഘടിപ്പിക്കുന്നു.

സമ്മേളനത്തോട് അനുബന്ധിച്ച് അന്നേ ദിവസം കാലത്ത് 10 മണിക്ക് ‘കേരളിയ നവോത്ഥാനവും സ്ത്രീ സമൂഹവും’ എന്ന നവോത്ഥാന സെമിനാർ സുനിൽ പി ഇളയിടം വിഷയാവതരണം നടത്തും. ഉച്ചക്ക് 2 .30 ന് സമാദരണ സമ്മേളനം കാനം രാജേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൾ, മന്ത്രി, എം പി , എം എൽ എ മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘടക സമിതിക്കി വേണ്ടി ചെയർമാൻ കെ ശ്രീകുമാർ, ജനറൽ കൺവീനർ എം സ്വർണലത ടീച്ചർ, ട്രഷറർ പി മണി, കേരള മഹിളാസംഘം തൃശൂർ ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a comment

Top