ക്രൈസ്റ്റ് കോളേജിൽ ലോകകപ്പ് പ്രവചന മത്സരം

ഇരിങ്ങാലക്കുട : റഷ്യൻ ലോക കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ച് കായിക മാമാങ്കത്തിൽ പങ്കാളികളാവുകയാണ് ക്രെസ്റ്റ് കാമ്പസ്. സെമി ഫൈനൽ കളിക്കുന്ന നാല് ടീമുകൾ, ഒന്നാമതും രണ്ടാമതും എത്തുന്ന ടീമുകൾ എന്നിവരെ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രവചിക്കാം. ഒട്ടേറെ ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത ക്രൈസ്റ്റിലെ കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രവചന മത്സരം പ്രിൻസിപ്പൽ ഡോ.മാത്യു പോൾ ഊക്കൻ ഉദ്ഘാടനം ചെയ്തു

വിജയികൾക്ക് ഒരു ഫുട്ബോൾ സമ്മാനമായി നൽകും. വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. വി.പി. ആന്റോ, ഫാ. ജോയി പീനിക്കപ്പറമ്പിൽ, ഫാ. ജോളി ആൻഡ്രൂസ്, പി.ആർ.ഒ. പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ് ,കായിക വിഭാഗം അധ്യാപകരായ ശ്രീജിത്ത്, കെ എം സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top