എടക്കുളം എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ വായനാവാരാഘോഷം

എടക്കുളം : എടക്കുളം എസ് എൻ ജി എസ് എസ് എൽ പി സ്കൂളിൽ നടന്ന വായനാവാരാഘോഷ പരിപാടികൾ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താനി ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാതൃസംഘം പ്രസിഡന്റ് രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ വി ജിനരാജാദാസൻ ഉപഹാര സമർപ്പണം നടത്തി.

എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘം പ്രസിഡന്റ് കെ കെ വത്സലൻ അമ്മവായന ഉദ്‌ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. പ്രധാന അദ്ധ്യാപിക സുധ ടി ഡി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ കെ എസ് നന്ദി പറഞ്ഞു

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top