വിമല സെൻട്രൽ സ്കൂളിൽ വായനാദിനം ആചരിച്ചു

താണിശ്ശേരി : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചുകൊണ്ടു വായനവാരത്തിന് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി അദ്ധ്യക്ഷത വഹിച്ചു. .പി എൻ പണിക്കരെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും മലയാളം ക്ലബ് അംഗമായ അരുന്ധതി നമ്പ്യാർ സംസാരിച്ചു. വിവിധ ക്ലബ് അംഗങ്ങൾ ഹിന്ദി ഭാഷാകവികളെയും ആംഗലേയ കവികളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തി. പുസ്‌തകപ്രദർശനം സംഘടിപ്പിച്ചു. ഐറീൻ ജോസ് സ്വാഗതവും മഹാ മുബാറക് നന്ദിയും പറഞ്ഞു.

Leave a comment

Top