പൊറത്തിശ്ശേരി മഹാത്മാ എൽ പി, യു പി സ്കൂളിൽ വായനാദിനം ആചരിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി  മഹാത്മാ എൽ പി, യു പി സ്കൂളിലെ വായനാദിനാഘോഷം കവിയും സാഹിത്യകാരനുമായ പി എൻ സുനിൽ സ്വന്തം കവിത അവതരിപ്പിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചു. പൊറത്തിശ്ശേരി രവീന്ദ്രനാഥാ ടാഗോർ വായനശാല പ്രസിഡന്റ് എ ഗോപി, വായനശാല പ്രതിനിധി യു കെ സേതുമാധവൻ, ഇരിങ്ങാലക്കുട ബി ആർ സി ട്രെയിനർ ടിറ്റി ജോളി എന്നിവർ ആശംസകൾ നേർന്നു.

വിശിഷ്ട വ്യക്തികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചതോടൊപ്പം ഗുരു വന്ദനവും നടന്നു. വായനാദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകളും ചുമർ മാസികകളും പ്രകാശനം ചെയ്തു. വായനപക്ഷാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തുകയും ലൈബ്രറി സന്ദർശനവും നടന്നു. ഫസ്റ്റ് അസിസ്റ്റന്റ് എം ബി ലിനി സ്വാഗതവും എ ജി അനിൽകുമാർ നന്ദിയും പറഞ്ഞു.

Leave a comment

Top