കൂടൽമാണിക്യം കച്ചേരിവളപ്പിലെ കെട്ടിട ഭാഗങ്ങൾ വാടകക്കെടുക്കാൻ വൻ തിരക്ക്: ലേലത്തിൽ ഒരുലക്ഷത്തിനടുത്ത് ദേവസ്വത്തിന് അധിക വരുമാനം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരിവളപ്പിലെ കെട്ടിടമുറികൾ വാടകക്ക് നൽകി ദേവസ്വത്തിന് ആദായം ഉണ്ടാക്കാൻ ഭരണസമിതി തീരുമാനം എടുത്തതിന്റെ ഭാഗമായി ദേവസ്വം ഓഫീസ് പരിസരത്ത് നടന്ന ലേല നടപടികളിൽ പങ്കെടുക്കാൻ നൂറോളം പേരെത്തി. മുറികൾ വാടകക്ക് ലഭിക്കാൻ വാശിയേറിയ ലേലം വിളികൾ ഉണ്ടായി.

ബസ് സ്റ്റോപ്പിന് പുറകിലെ 2018 ഉത്സവാഘോഷക്കമ്മിറ്റി ഓഫീസായി ഉപയോഗിച്ച മുറി പ്രതിമാസം 36000 ക വാടകക്ക് ലേലം വിളിച്ചുറപ്പിച്ചു. ഇതോടെ ഒരു മാസത്തിനകം വാടക അസ്വാൻസായി പത്തുലക്ഷം രൂപയിൽ താഴെയും പ്രതിമാസ വാടകയായി 87,000 രൂപയും ദേവസ്വത്തിന് ലഭിക്കും. വർഷങ്ങൾക്ക് മുമ്പ് കൈവശം ലഭിച്ച കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങൾ കേടുവന്ന് നശിച്ചുകൊണ്ടിരിക്കെ പുതിയ ഭരണസമിതിയുടെ ഭാവനാസമ്പന്നമായ നടപടി മൂലം ദേവസ്വത്തിന് പ്രതിവർഷം അനേകലക്ഷം രൂപയുടെ അധിക വരുമാനം ഇതുമൂലം ഉണ്ടാകും.

വർഷങ്ങളുടെ നിയമ പോരാട്ടങ്ങൾക്ക് ശേഷം കൂടൽമാണിക്യം ദേവസ്വത്തിന് തിരികെ ലഭിച്ച ഇരിങ്ങാലക്കുട ആൽത്തറക്ക് സമീപമുള്ള കച്ചേരിപ്പറമ്പിലെ വിവിധ കെട്ടിടങ്ങളും, മൂന്നുപീടിക സംസ്ഥാന പാതയരികിലെ എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുളത്തുംപടി പറമ്പിലെ കെട്ടിട മുറികളും, ഠാണാവിലെ ട്രാഫിക് സ്റ്റേഷന് മുന്നിലെ ഒഴിഞ്ഞ സ്ഥലവും താത്കാലികാടിസ്ഥാനത്തിൽ പ്രതിമാസ വാടകക്ക് നല്കുവാൻ തീരുമാനിച്ചത്.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ എ.വി ഷൈൻ, രാജേഷ് തമ്പാൻ, കെ കെ പ്രേമരാജൻ, കെ ജി സുരേഷ്, എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എ എം സുമ എന്നിവർ പങ്കെടുത്തു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top