ഇരിങ്ങാലക്കുട : സി. പി. ഐ. എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായി കെ. സി. പ്രേമരാജനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തിലാണ് 21 അംഗ ഏരിയ കമ്മറ്റിയും തുടര്‍ന്ന് ഏരിയ സെക്രട്ടറിയെയും തിരഞ്ഞെടുത്തത്. ഉല്ലാസ് കളക്കാട്ട്, കെ. പി. ദിവാകരന് മാസ്റ്റര്‍, കെ. സി. പ്രേമരാജന്‍, വി. എ മനോജ്കുമാര്‍, ടി. എസ്. സജീവന് മാസ്റ്റര്‍, കെ. എ. ഗോപി, അഡ്വ കെ. ആര്. വിജയ, കെ. കെ. സുരേഷ് ബാബു, എം. ബി. രാജു മാസ്റ്റര്‍, ടി. ജി. ശങ്കരനാരായണന്, എ. വി. അജയന്, സി. ഡി. സിജിത്ത്, ലത ചന്ദ്രന്, ഡോ കെ. പി. ജോര്‍ജ്ജ്, ആര്. എല്‍. ശ്രീലാല്‍, എന്‍. ബി. പവിത്രന്, ടി. എം. മോഹനന്, പ്രൊഫ കെ. യു. അരുണന് എം. എല്‍. എ, പി. എ. രാമാനന്ദന്‍, സി. വി. ഷിനു, എന്‍. കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ എന്നിവരാണ് ഏരിയ കമ്മറ്റിയംഗങ്ങള്‍.
കെ. എല്‍. ഡി. സി. കനാല്‍ ഷണ്മുഖം കനാലുമായി ബന്ധപ്പെടുത്തുക, മുരിയാട്-വേളൂക്കര കുടിവെള്ള പദ്ധതി നടപ്പാക്കുക, സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഠാണാ-ചന്തക്കുന്ന് റോഡ് വികസനം അടിയന്തിരമായി പൂര്‍ത്തീകരിക്കുക എന്നി പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി. ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള റെഡ് വളിയര്‍ മാര്‍ച്ചും പ്രകടനവും ശനിയാഴ്ച നടക്കും. വൈകീട്ട് നാലിന് കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം പൂതംകുളം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്നു ചേരുന്ന പൊതു സമ്മേളനം സി. പി. ഐ. എം. സംസ്ഥാന കമ്മറ്റിയംഗം എന്‍. ആ്ര്. ബാലന് ഉദ്ഘാടനം ചെയ്യും.
1986 ല്‍ സി. പി. ഐ. എം. അംഗത്വത്തില്‍ പ്രവേശിച്ച കെ. സി പ്രേമരാജന്‍ തുടര്‍ന്ന് പൂമംഗലം ലോക്കല്‍ കമ്മറ്റിയംഗമായും ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991 ല്‍ പതിമുന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന ഏരിയ സമ്മേളനത്തിലാണ് കെ. സി. പ്രേമരാജന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മറ്റിയംഗമാകുന്നത്. ഡി. വൈ. എഫ്. ഐ ബ്ലോക്ക് സെക്രട്ടറി, കെ. എസ്. കെ. ടി. യു. ഏരിയ സെക്രട്ടറി, ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് സി. ഐ. ടി. യു. ഏരിയ സെക്രട്ടറി, തൊഴിലുറപ്പു തൊഴിലാളി യൂണിയന് ഏരിയ പ്രസിഡ്, ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ല് പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് . നിലവില്‍ ദേശാഭിമാനി ലേഖകനായ കെ. സി. പ്രേമരാജന്‍ 200-2005 വര്‍ഷത്തില്‍ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡായും 2005-2010 വര്‍ഷത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡായും പ്രവര്‍ത്തിച്ചിട്ടുണ്ട് .