കാട്ടൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതിയ ലാബ് കെട്ടിടം

കാട്ടൂർ : കാട്ടൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം സി. എൻ. ജയദേവൻ എം.പി നിർവ്വഹിച്ചു. എംപി ഫണ്ടിൽ നിന്നും അനുവദിച്ച 21.50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുജാത, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയപറമ്പിൽ, ജില്ലാ പഞ്ചായത്തംഗം എൻ.കെ. ഉദയപ്രകാശ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top