ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എ ബി വി പി അനുമോദിക്കുന്നു

ഇരിങ്ങാലക്കുട : എസ് എസ് എൽ സി , പ്ലസ് ടൂ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എ ബി വി പി യുടെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് സിന്ധു തിയേറ്ററിന് എതിർ വശത്തുള്ള പ്രിയ ഹാളിൽ അനുമോദിക്കും. കേരള വർമ്മ കോളേജ് റിട്ടയേർഡ് പ്രൊഫ. ഡോ. കെ അരവിന്ദാക്ഷൻ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും.എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുമോദ് സി എസ് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ വ്യക്തികൾ പങ്കെടുക്കും

Leave a comment

Top