എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റായി വീണ്ടും പി മണി

എടതിരിഞ്ഞി : എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കൂടിയായ പി മണിയെ വീണ്ടും തിരഞ്ഞെടുത്തു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്‍റ് എന്നി സ്ഥാനങ്ങൾ മുൻപ് അദ്ദേഹം വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി സി പി ഐ എം ലെ ടി ആർ ഭൂവനേശ്വരനെ തിരഞ്ഞെടുത്തു. നേരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെള്ളാങ്ങലൂർ യൂണിറ്റി സഹകരണ ഇൻസ്‌പെക്ടർ രശ്മി, ബാങ്ക് സെക്രട്ടറി സി കെ സുരേഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top