നാലമ്പല ദർശനം : അവലോകന യോഗം ചേർന്നു

ഇരിങ്ങാലക്കുട : ജൂലൈ 15 മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന നാലമ്പല ദർശനത്തിന്‍റെ ഭാഗമായ് കൂടൽമാണിക്യം ക്ഷേത്രത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേത്രഭാരവാഹികളുടെയും യോഗം നടന്നു. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിലും, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രത്തിലും ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.


നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഡി വൈ എസ്‌ പി ഫേമസ് വർഗ്ഗിസ്, സി ഐ സുരേഷ് കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനി, പായമ്മൽ ക്ഷേത്രത്തെ പ്രതിനിധികരിച്ച് നെടുമ്പിള്ളി സതീശൻ തിരുമേനി, ദില്ലൻ അന്തിക്കോട്, കെ കെ മോഹനൻ , മൂഴിക്കുളം ക്ഷേത്രത്തെ പ്രതിനിധികരിച്ച് ജയകുമാർ സി എഫ് , തൃപ്രയാർ ക്ഷേത്രത്തെ പ്രതിനിധികരിച്ച് എം സ്വർണലത, കൂടൽമാണിക്യം ക്ഷേത്രത്തെ പ്രതിനിധികരിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, തന്ത്രി പ്രതിനിധി നെടുമ്പിള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ വി ഷൈൻ , കെ ജി സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രറ്റർ എ എം സുമ , ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു .

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top