പരിസ്ഥിതി സംരക്ഷണ പരിപാടി – വൃക്ഷത്തൈകൾ നട്ടു

മാപ്രാണം : പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം സെന്‍ററിലെ പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ ഞാവൽ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അമ്പാടി വേണു, ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ, എം.ബി.രാജു, കെ.ജെ.ജോൺസൺ, മുനിസിപ്പൽ കൗൺസിലർ പി.വി.പ്രജീഷ്, കാഞ്ചന കൃഷ്ണൻ, ആർ.എൽ.ജീവൻ ലാൽ, കൃഷ്ണൻ കൊല്ലാറ, പ്രകാശൻ ഏങ്ങൂർ, പി.കെ.സജി എന്നിവർ നേതൃത്വം നൽകി. ഞാവൽ, പേര, നെല്ലി, ഉങ്ങ്, പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകളാണ് വെച്ചു പിടിപ്പിച്ചത്.

Leave a comment

Top