കേരള കോൺഗ്രസ്സിന് രാജ്യസഭാസീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം ജനറൽ സെക്രട്ടറി രാജി വച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കേരള കോൺഗ്രസ്സ് എം ന് ഒഴിവു വന്ന രാജ്യസഭാസീറ്റ് നൽകിയതിൽ ഇരിങ്ങാലക്കുടയിലും പ്രതിഷേധം. സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം ജനറൽ സെക്രട്ടറി തിജേഷ് കെ ടി രാജി വച്ചു. കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം കേന്ദ്ര സംസ്ഥാന ഭരണ കർത്താക്കളുടെ കുഴലൂത്ത്ക്കാരാവുന്നത് യൂത്ത് കോൺഗ്രസ്സിൽ അടക്കമുള്ള പ്രവർത്തകരുടെ വീര്യം കെടുത്തുന്ന നടപടിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

സ്വാർത്ഥ ലാഭത്തിനായി മുന്നണി മര്യാദ മറന്ന് സിറ്റിംഗ് സീറ്റിൽ മുൻ എം എൽ എ യെ തോൽപ്പിക്കാൻ മുന്നിട്ടുനിന്ന ഇരിങ്ങാലക്കുടയിലെ സംസ്ഥാന കോൺഗ്രസ്സ് നേതാവിന് ഇപ്പോൾ സ്വന്തം ഗ്രൂപ്പിലെ പുതുതായി നിയമിതനായ എ ഐ സി സി ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന രാജ്യസഭാ സീറ്റ് കൈമാറ്റത്തിൽ എന്താണ് പറയാനുള്ളതെന്നും രാജി വച്ച കാറളം മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി തിജേഷ് കെ ടി വാർത്ത കുറിപ്പിലൂടെ ചോദിച്ചു

Leave a comment

  • 24
  •  
  •  
  •  
  •  
  •  
  •  
Top