
ആളൂര്‍ : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷക സംഘം ആളൂര്‍ നോര്‍ത്ത്-സൗത്ത് ലോക്കല്‍കമ്മിറ്റികള്‍ സംയുക്തമായി ആളൂര്‍ സെന്ററില്‍ നടത്തിയ കര്‍ഷക സമരാഗ്നി സംഗമം സംഘം മാള ഏരിയ പ്രസിഡന്റ് എം.എസ്സ് .മൊയ്ദീന് സമരാഗ്നി കൊളുത്തി ഉദ്ഘാടനം ചെയ്തു. എ.ആര്.ഡേവിസ് അധ്യക്ഷനായി.കെ.ആര്.ജോജോ, യു.കെ.പ്രഭാകരന്, കെ.എ.അനീഫ, അഡ്വ.എം.എസ് വിനയന്, ടി.ജെ.ബെന്നി, പി.ഡി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.കാര്‍ഷിക വിത്തിനങ്ങള്‍,കര്‍ഷക വിള ഇൻഷുറൻസ് അപേക്ഷാ ഫോറം എന്നിവ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
Leave a comment