വിജയൻ കൊലപാതക കേസിലെ കൂട്ടുപ്രതികളെന്ന് പറയുന്ന രണ്ടു പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു


ഇരിങ്ങാലക്കുട :
രാത്രിയില്‍ മകനെ അന്വേഷിച്ചെത്തി അച്ചനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുപ്രതികളെന്ന് പറയുന്ന രണ്ടുപ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കാറളം പുല്ലത്തറ പെരിങ്ങാട്ട് വിട്ടില്‍ പക്രു എന്നുവിളിക്കുന്ന നിധീഷ് (27), ഇരിങ്ങാലക്കുട കോമ്പാറ കുന്നത്താന്‍ വീട്ടില്‍ മെജോ (25), എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

പക്രു പുതുക്കാട് ബോംബ് കേസില്‍ ജിജോയുടെ കൂട്ടുപ്രതിയാണ്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം എട്ടുപേരെ ഇരിങ്ങാലക്കുട സി.ഐ. എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നേരത്തെ തന്നെ അറസ്റ്റ്
ചെയ്തിരുന്നു. മെയ് 27ന് രാത്രിയാണ് മകനെ അന്വേഷിച്ചെത്തിയ സംഘം ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വീട്ടില്‍ കയറി വെട്ടിയത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച് ചുണ്ണാമ്പിനെ ചൊല്ലി വിജയന്റെ മകന്‍ വിനീതുമായി ഗുണ്ടാസംഘം വാക്കേറ്റം നടന്നിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് രാത്രി പത്തുമണിയോടെ വിനീതിനെ
അന്വേഷിച്ച് സംഘം വിജയന്റെ വീട്ടിലെത്തിയത്. വാതില്‍ തുറന്ന് വന്ന വിജയനെ
വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം വെട്ടിപരിക്കല്‍പ്പിച്ചത്.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top