ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കല്ലേറ്റുംകര : ക്ഷീരവികസന വകുപ്പും കല്ലേറ്റുംകര ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി നടത്തിയ ക്ഷീരകർഷക സമ്പർക്ക പരിപാടി ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് പി എ വര്ഗീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ടി വി ഷാജു, മിനി ജോൺസൻ എന്നിവർ ആശംസകൾ നേർന്നു.

കർഷകർക്കായുള്ള ക്ഷീരവികസന വകുപ്പിന്‍റെ വിവിധ പദ്ധതികൾ ക്ഷീരവികസന ഓഫീസർ മുരളി എ കെ വിശദികരിച്ചു. അനില .ടി പശുപരിപാലനം, നാട്ടറിവുകൾ എന്നിവയെക്കുറിച്ചുള്ള വിഷയാവതരണം നടത്തി . ക്ഷീരോൽപാദക സഹകരണ സംഘം വൈസ് പ്രസിഡന്റ് എ ജോജു സ്വാഗതവും സെക്രട്ടറി ഷാജു നന്ദിയും പറഞ്ഞു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top