ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടു

എടതിരിഞ്ഞി : സംസ്ഥാന സർക്കാരിന്‍റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോർഡ് നടപ്പാക്കുന്ന ഹരിത ക്ഷേത്രം രണ്ടാം ഘട്ടം കേരള ഫോറസ്റ്റ് ഡിപ്പാർട്‌മെൻഡും വൈദ്യരത്നം ഔഷധശാലയുടെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് പോത്താനി ക്ഷേത്രത്തിൽ വൃക്ഷ തൈകൾ നട്ടു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി വി എ ഷീജ ഉദ്‌ഘാടനം ചെയ്തു. തൃശൂർ ഫോറസ്ററ് സീനിയർ ഓഫീസർ കെ വേണുഗോപാൽ, റവന്യൂ ഇൻസ്പെക്ടർ ജയകുമാർ എന്നിവർ പങ്കെടുത്തു ദേവസ്വം ഓഫീസർ എം സുധീർ, ക്ഷേത്ര പുനരുദ്ധാരകമ്മിറ്റി സെക്രട്ടറി കെ വി ഹജീഷ്, പ്രസിഡന്റ് പി എം കാർത്തികേയൻ എന്നിവർ നേതൃതം നൽകി .

Leave a comment

Top