എടക്കുളം എൻ.എൻ.ജി.എസ്.എസ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

എടക്കുളം : എൻ.എൻ.ജി.എസ്.എസ്. യു.പി. സ്കൂളിൽ സ്കൂൾ മാനേജർ കെ.വി ജിനരാജദാസ് സ്ക്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി റഷീദ് കാറളം കുട്ടികൾക്ക് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. പ്ലക്കാർഡുകളുമായി ബോധവൽക്കരണ റാലി നടത്തി. ഹെഡ്മിസ്ട്രസ് ദീപ ആന്റണി, സി.ആർ.ജി ജി എന്നിവർ സംസാരിച്ചു’

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top