മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവക്ഷേത്രത്തിൽ ഹരിത ക്ഷേത്രം പദ്ധതി

മാടായിക്കോണം : അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്നം ഔഷധ ശാലയും കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായി നടത്തുന്ന “ഹരിത ക്ഷേത്രം” പദ്ധതിയുടെ ഭാഗമായി മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവക്ഷേത്രത്തിൽ നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങൾ നൽകുന്ന ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അംബിക പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്തു.

ക്ഷേത്ര ഉപേദശക സമിതി സെക്രട്ടറി സുജേഷ് കണ്ണാട്ട് ഔഷധ ചെടിയുടെ നടീൽ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ വൈദ്യരത്നം പി ആർ ഓ ഗോകുൽ ദാസ്, പ്രോഗ്രാം കോർഡിനേറ്റർ മുകുന്ദൻ പി, കൊച്ചിൻ ദേവസ്വം ബോർഡ് റവന്യൂ ഇൻസ്പെക്ടർ വി ആർ രമ, ദേവസ്വം ഓഫീസർ സുധീർ എം എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി, ഭക്തജനങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top