സംഘമിത്ര വനിതകൾ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംഘമിത്ര വനിതകൾ “വയോമിത്രം” സൗജന്യ വൈദ്യസഹായ മിഷനെ കുറിച്ചും, ജനമൈത്രി പോലീസിനെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. പ്രസിദ്ധ സാഹിത്യകാരൻ, ആനന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വയോമിത്രം മെഡിക്കൽ ഓഫീസർ, ഡോ.പി.എം മുഹമ്മദാലി പ്രായമായ പൗരന്മാർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും കൗൺസിലിംഗും, സൗജന്യ മരുന്നുവിതരണവും നടത്തുന്നതിനെ പറ്റി വിശദീകരിച്ചു. ഇരിങ്ങാലക്കുട ട്രാഫിക്ക് സബ് ഇൻസ്പെക്ടർ തോമാസ് വടക്കൻ ജനമൈത്രി പോലീസ് ഒരുക്കുന്ന വയോജനങ്ങളുടെ സുരക്ഷയെക്കുറിച്ചു ക്ലാസ്സെടുത്തു. വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്ക്കുൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സംഘമിത്ര പ്രസിഡന്റ് അഡ്വ. കമലാ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഷീല സോമൻ മേനോൻ പ്രാർത്ഥനാഗീതം ആലപിച്ചു. നഗരസഭാ കൗൺസിലർമാരായ സന്തോഷ് ബോബൻ, അമ്പിളി ജയൻ എന്നിവർ ആശംസകൾ നേർന്നു.സംഘ മിത്ര സെക്രട്ടറി അംബിക മുരളി സ്വാഗതാവും ട്രഷറർ സാവിത്രി മാരാർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top