ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ 5-ാം ചരമവാർഷികാചരണം 5ന്

ഇരിങ്ങാലക്കുട : കാൽ നൂറ്റാണ്ടുകാലം എം എൽ എ യും രണ്ടു തവണ മന്ത്രിയും അഞ്ചു വർഷം ലോക സഭംഗവുമായിരുന്ന ലോനപ്പൻ നമ്പാടൻ മാസ്റ്ററുടെ 5-ാം ചരമവാർഷികാചരണം ജൂൺ 5ന് ഇരിങ്ങാലക്കുട മുനിസിപ്പൽ ടൌൺ ഹാളിൽ ടി വി ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ മികച്ച വിജയം നേടിയ എസ് എസ് എൽ സി, പ്ലസ് ടൂ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാനം കേരള കലാമണ്ഡലം കല്പിതസർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ നിർവ്വഹിക്കും. സി പി ഐ(എം ) ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് വൃക്ഷ തൈകൾ വിതരണം ചെയ്യും. സിവിൽ സർവ്വീസ് പരീക്ഷയിൽ സംസ്ഥാനത്ത് 4-ാം റാങ്ക് നേടിയ ഹരി കല്ലിക്കാട്ട്, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ മാത്യു പോൾ ഊക്കൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കുമെന്ന് സംഘടകസമിതി ചെയർമാൻ സി ജെ ശിവശങ്കരൻ, കൺവീനർ കെ.സി പ്രേമരാജൻ എന്നിവർ അറിയിച്ചു.

Leave a comment

Top