സി സി ടി വി ക്യാമറ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗ സഭ ആസ്ഥാനമായ നൈവേദ്യം ഓഡിറ്റോറിയത്തിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ സംവിധാനത്തിന്‍റെ ഉദ്‌ഘാടനം ട്രാഫിക്ക് സബ് ഇൻസ്‌പെക്ടർ തോമസ് വടക്കൻ നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ നഗരസഭയും ആരോഗ്യവകുപ്പും സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ മഴക്കാല പൂർവ്വരോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് നൂറ്റൊന്നംഗ ഇടക്കാല പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.  ജനറൽ കൺവീനർ എം സനൽ കുമാർ വാർഷിക പ്രവർത്തന രേഖ അവതരിപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി പി രവിശങ്കർ, എം നാരായണൻകുട്ടി, ഡോ എ എം ഹരീന്ദ്രനാഥ്, പി കെ ശിവദാസ്, പ്രസന്ന ശശി, സുനിത ഹരിദാസ് എന്നിവർ സംസാരിച്ചു.

Leave a comment

Top