ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കൊറ്റനെല്ലൂര്‍ : വേളൂക്കര ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ ശുചികരണ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വ ക്യാമ്പയിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, ഓഫീസ് ഘടകസ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, തുടങ്ങിയവ ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തികൾക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിരാ തിലകൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്‍റ് കെ ടി പീറ്റർ, മറ്റു ജനപ്രതിനിധികൾ, ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പുവിഭാഗം തൊഴിലാളികൾ എന്നിവർ പങ്കാളികളായ്. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ എല്ലാ വാർഡിലും നടന്നു വരുന്നു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top