ഒളിവിൽപോയ പോസ്കോ കേസ്സിലെ പ്രതിയായ മദ്ധ്യവയസ്ക്കൻ അറസ്റ്റിൽ

കാട്ടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്സിലെ പ്രതി വെള്ളാനി സ്വദേശി ഗോപിയെ (62 ) കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം നടന്ന സംഭവത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച് വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു.

സബ് ഇൻസ്‌പെക്ടർ ബൈജു ഈ.ആർ, എ എസ് ഐ സജീവ്കുമാർ, സി പി ഓ ജോബി
വർഗ്ഗീസ് എന്നിവർ ചേർന്ന് ചോറ്റാനിക്കരയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോസ്കോ നിയമപ്രകാരവും പുതിയ നിയമമായ 376 (AB) വകുപ്പ് പ്രകാരമാണ് പോലീസ് കേസ്സ് എടുത്തിട്ടുള്ളത്. ഒളിവിൽ കഴിഞ്ഞ പ്രതി കലൂരും, കടവന്ത്രയിലും മറ്റും കെട്ടിട നിർമ്മാണ പണിക്കാരുടെ ഹെൽപ്പർ ആയി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിയെ തിങ്കളാഴ്ച തൃശൂർ പോസ്കോ കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top