ഇരിങ്ങാലക്കുടയിലെ അക്രമങ്ങൾ: സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം- ബിജെപി

ഇരിങ്ങാലക്കുട : നഗരത്തെ നടുക്കിയ കനാൽ ബേസ് സ്വദേശി വിജയന്‍റെ കൊലപാതക കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണെന്നത് കൊലപാതകത്തിൽ സിപിഎം ക്രിമനലുകളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി ഇരിങ്ങാലക്കുടമണ്ഡലം കമ്മിറ്റി ആരോപിച്ചു. കാറളം പഞ്ചായത്തിലെ പുല്ലത്തറയിൽ ഏതാനും മാസങ്ങൾക്കു് മുൻപ് ബോംബ് ശേഖരം പിടികൂടിയ കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതും കണ്ണൂരിൽ നിന്നാണ് ഈ കേസിലെ പ്രതികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത് സിപിഎം പ്രാദേശിക നേതാക്കളാണ്. ഈ കേസിലെ ഒരു പ്രതി തൃശ്ശൂർ എ ആർ ക്യാമ്പിലെ പോലീസുകാരനെ ആക്രമിച്ച കേസിലും ഉൾപ്പെട്ടിരുന്നു. ഈ കേസിലും സിപിഎമ്മിന്‍റെ സംരക്ഷണത്തിലായിരുന്നു പ്രതികൾ.

ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം അക്രമസംഭവങ്ങളിൽ ഇരിങ്ങാലക്കുടയിലെ സിപിഎം നേതാക്കൾക്കു ള്ള പങ്ക് അന്വേഷിക്കണമെന്നും ഭരണത്തിന്‍റെ തണലിൽ സമനില തെറ്റിയ സിപിഎം ഇരിങ്ങാലക്കുട എംഎൽഎ യെ ഉപയോഗിച്ച് സിപിഎം ക്രിമിനലുകൾക്കെതിരെയുള്ള പോലീസ് നടപടി മരവിപ്പിച്ച് തെളിയിക്കപ്പെട്ടാത്ത കേസുകളുടെ കണക്കിൽപ്പെട്ടത്താൻ ശ്രമിക്കുകയാണെന്നും ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ടിഎസ്സ് സുനിൽകുമാർ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ പാറയിൽ ഉണ്ണികൃഷ്ണൻ, വേണു മാസ്റ്റർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Leave a comment

Top