പുസ്തകം വിതരണം ചെയ്തു

നടവരമ്പ് : നടവരമ്പിലെ കലാ സാംസ്ക്കാരിക സംഘടനയായ ബറ്റാലിയൻസ് ആർട്ട്സ് ആന്‍റ് സ്പോർട്സ് ക്ലബിന്‍റെ നേതൃത്വത്തിൽ ഒന്നു മുതൽ പത്ത് വരെയുള്ള സ്കൂൾ കുട്ടികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു. മുതിർന്ന കർഷക തൊഴിലാളി മാരാത്ത് കാർത്ത്യായിനി അമ്മുമ്മ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് കെ.എസ്. സുജീഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. നടവരമ്പ് പൊയ്യ ചിറയിലെ പെരുംത്തോട്ടിൽ കുടി ഒഴികിയെത്തുന്ന പ്ലാസ്റ്റിക്ക് കുപ്പികളും വീടുകളിൽ നിന്നു് സംഭരിക്കുന്ന മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും വിറ്റ് കിട്ടിയ പണം കൊണ്ടാണ് പുസ്തകങ്ങൾ വാങ്ങിയത്. എഴുപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. സെക്രട്ടറി കെ.എസ്.ശരത്ത് സ്വാഗതവും, സി ജി. അശ്വിൻ നന്ദിയും പറഞ്ഞു..

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top